ഖത്തറിൽ പൈലറ്റ് രഹിത എയർ ടാക്സികളുടെ പരീക്ഷണപ്പറക്കൽ വിജയകരം

ഖത്തറിൽ ആദ്യമായി മനുഷ്യരില്ലാതെ പൂർണമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി നിയന്ത്രിച്ച എയർ ടാക്സി(eVTOL) ൻ്റെ പരീക്ഷണപ്പറക്കൽ വിജയകരം. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗത്തിലൂടെ ഖത്തറിനെ സ്മാർട്ട് ഗതാഗതത്തിൽ ആഗോള തലത്തിൽ ഒന്നാമത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓൾഡ് ദോഹ പോർട്ടിനും കതാറ കൾച്ചറൽ വില്ലേജിനും ഇടയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ എയർ ടാക്സി പറന്നത്.

സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഭാവിയിൽ ഇത് എങ്ങനെ ഉപയോഗിക്കാമെന്നും പരിശോധിക്കുന്നതിനായി ഖത്തർ ഗതാഗത മന്ത്രാലയം നടത്തിയ പരീക്ഷണ പരമ്പരയുടെ ഭാഗമാണ് ഈ എയർ ടാക്സി ഡെമോ ഫ്ലൈറ്റ്. പരീക്ഷണ പറക്കലിന് ഗതാഗത മന്ത്രി ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി സാക്ഷിയായി.

ഖത്തറിന്റെ ഹൈടെക് ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള വാതിൽ തുറക്കുന്ന ചരിത്ര നിമിഷമാണിതെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു. ഒരു എ.ഐ പവേർഡ് സെൽഫ് കൺട്രോൾ സംവിധാനവും നൂതന എയർ നാവിഗേഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് എയർ ടാക്സി നിയന്ത്രിച്ചതിലൂടെ വ്യോമാതിർത്തി സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിക്കാൻ കഴിയുമെന്നും കണ്ടെത്തി. ഭാവിയിലെ നഗര ട്രാഫിക് പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നതും വേഗതയും സുരക്ഷയും കൂട്ടുമെന്നതും എയർ ടാക്സിയുടെ ഏറ്റവും വലിയ നേട്ടമാണ്.

Pilotless air taxis successfully test-fly in Qatar

More Stories from this section

family-dental
witywide