” കോൺഗ്രസിൽ സ്ത്രീലമ്പടൻമാർ എന്താണ് കാണിച്ചുകൂട്ടുന്നത്, തദ്ദേശ തിരഞ്ഞെടുപ്പ് എൽഡിഎഫിന് ചരിത്ര വിജയം നൽകും” പിണറായി വിജയൻ

കണ്ണൂർ: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ വോട്ടുചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് ഉള്ളതെന്നും ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ സംശയം പ്രകടിപ്പിച്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി. കോൺഗ്രസിൽ സ്ത്രീലമ്പടൻമാർ എന്താണ് കാണിച്ചുകൂട്ടുന്നതെന്നും വന്ന തെളിവുകളും ഇരയായ ആളുകൾ പ്രകടിപ്പിച്ച ആശങ്കകളും പരിശോധിച്ചാൽ ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

നിങ്ങളെ കൊന്നു തള്ളുമെന്നാണ് ഓരോരുത്തരേയും ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്നും ഇത്തരമൊരു അവസ്ഥ എങ്ങനെ ഒരു രാഷ്ട്രീയപാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തകരുടെ ഭാഗത്തുനിന്ന വരുന്നുവെന്ന് ആലോചിക്കണമെന്നും അദ്ദേഹം വിമർശിച്ചു. ശബരിമല വിഷയമൊന്നും ഒരുതരത്തിലും തിരഞ്ഞെടുപ്പിൽ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan said that the elections to the local self-government bodies will give a historic victory to the LDF.

Also Read

More Stories from this section

family-dental
witywide