നൈജീരിയൻ ലഹരി മാഫിയാ കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ആലോചന

കേരളത്തിലെ എംഡിഎംഎ വേട്ടയെ തുടർന്ന് കണ്ടെത്തിയ നൈജീരിയൻ ലഹരി മാഫിയാ കേസിലെ പ്രതികൾക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്താൻ പോലീസ് ആലോചന. കോഴിക്കോട് ടൗൺ പോലീസ് ഡൽഹി, ഹരിയാന പൊലീസിനൊപ്പം നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയത്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിലിന് പിന്നിൽ നൈജീരിയയിലെ ബയാഫ്ര വിഘടനവാദികളെന്നും നേപ്പാളിലും സംഘം ലഹരി വിതരണം നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി.

ഇന്ത്യയിലേക്ക് വൻ നൈജീരിയൻ സംഘം എത്തിയിട്ടുണ്ട്. സംഘടിതമായി ഇന്ത്യയിൽ എത്തിയത് എനാണ് സൂചന. നൈജീരിയൻ ലഹരി മാഫിയ സംഘം കേരളം കൂടാതെ ഹരിയാന, മോസറാം, ഹിമാചൽ ഉൾപ്പെടെ ക്യാമ്പ് ചെയ്ത് ഓപ്പറേഷൻ നടത്തിയിരുന്നത്. നൈജീയൻ സംഘം ഇന്ത്യൻ അതിർത്തി പ്രദേശത്ത് കൊറിയർമാരെ ഉണ്ടാക്കി. 2010ലാണ് ഇവർ വിസ ഇല്ലാതെ ഇന്ത്യയിൽ എത്തിയത്. ആദ്യം എത്തിയത് ഡേവിഡ് ജോൺ എന്നയാളാണ്. ഡേവിഡ് ന്റെ സഹായത്തോടെയാണ് ഹെന്ററി, റുമാൻസ് എന്നിവർ ഇന്ത്യയിലേക്ക് എത്തിയത്. ഡേവിഡിനു നൈജീരിയൻ പാസ്പോട്ടുമില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.

More Stories from this section

family-dental
witywide