മസ്ക് വെട്ടിയ ആ ഗ്രാന്‍റ് ഇന്ത്യയിൽ വൻ വിവാദം; ‘മനുഷ്യ ചരിത്രത്തിലെ വലിയ തട്ടിപ്പ്’, ആ പണം വാങ്ങിയതാരാണെന്ന് ചോദ്യം

ഡൽഹി: ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കൂട്ടാനുള്ള ശ്രമങ്ങൾക്കായി യുഎസിലെ മുൻ ഭരണകൂടം അനുവദിച്ചിരുന്ന 21 ദശലക്ഷം ഡോളർ ഗ്രാന്‍റ് വമ്പൻ തട്ടിപ്പെന്ന് പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാൽ. ഡോണൾഡ് ട്രംപ് സർക്കാരിലെ ‘ഡോജ്’ വകുപ്പിന്റെ മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ഇന്ത്യയ്ക്കുള്ള ഗ്രാന്‍റ് വെട്ടിയതിന് പിന്നാലെയാണ് ഈ കാര്യം സഞ്ജീവ് സന്യാൽ തുറന്ന് പറഞ്ഞത്. ‘‘മനുഷ്യ ചരിത്രത്തിലെ വലിയ തട്ടിപ്പാണിത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കൂട്ടാനുള്ള ശ്രമങ്ങൾക്കായി യുഎസിന്റെ 21 ദശലക്ഷം ഡോളർ സ്വീകരിച്ചത് ആരാണെന്നു കണ്ടെത്തണം.’’– സഞ്ജീവ് സന്യാൽ ആവശ്യപ്പെട്ടു.

എന്നാല്‍, ഇത്തരത്തിൽ യുഎസ് ഫണ്ട് വന്നുവെന്നുള്ള ആരോപണം 2010–12 കാലയളവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എസ് വൈ ഖുറേഷി നിഷേധിച്ചിരുന്നു.സർക്കാർ കാര്യക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ട്രംപ് മസ്കിന്‍റെ നേതൃത്വത്തിലുള്ള ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിക്ക് രൂപം കൊടുത്തത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ ബാഹ്യ ഇടപെടലിന്റെ സൂചനയാണു യുഎസ് ഇപ്പോൾ നിർത്തലാക്കിയ ഗ്രാന്റെന്നു ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ ഭരണകാലത്താണു ബാഹ്യ ഇടപെടലിന് അവസരമുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

More Stories from this section

family-dental
witywide