
ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ ടെസ്‌ല സിഇഒ എലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തും. ദക്ഷിണേഷ്യൻ വിപണി മസ്കിൻ്റെ സ്റ്റാർലിങ്കിനായി വാതിൽ തുറക്കുമോ ഇല്ലയോ എന്ന് ചർച്ചയിൽ തീരുമാനമാകുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ പോലുള്ള സാധ്യതയുള്ള സംരംഭങ്ങളെക്കുറിച്ച് എലോൺ മസ്‌ക് ഉൾപ്പെടെ നിരവധി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മസ്‌കും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ചർച്ച ഇന്ത്യയിലെ സ്റ്റാർലിങ്കിന്റെ പ്രവർത്തന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്റ്റാർലിങ്കിന്റെ ലൈസൻസ് അപേക്ഷ ഇപ്പോഴും പരിഗണനയിലാണ്. അതിൽ മേൽ തീരുമാനം ഇതുവരെ വന്നിട്ടില്ല.,
ലേലത്തിന് പകരം സ്പെക്ട്രത്തിൽ ഒരു വിഹിതം മസ്‌കിനു നൽകുന്നതാണ് മെച്ചമെന്ന നിലപാടിലാണ് ഇന്തയ സർക്കാർ. അംബാനിയുടെ ജിയോ അടക്കം വാഴുന്ന ഇന്ത്യൻ വിപണയിൽ മസ്കു കൂടി എത്തുന്നതോടെ മികച്ച മൽസരം ഉണ്ടാവുമെന്നത് തീർച്ച.
“ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ മനസ്സിലാക്കുന്നതായും ഡേറ്റാ സംരക്ഷണം ഉൾപ്പെടെ എല്ലാം സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുനൽകുന്നുവെന്നും മസ്‌ക് സമ്മതിച്ചിട്ടുണ്ട്, അതിൽ ഡാറ്റ പ്രാദേശികമായി സൂക്ഷിക്കുന്നതും ഉൾപ്പെടുന്നു,” റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബറിൽ, സ്റ്റാർലിങ്കിന്റെ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ നിർത്തിച്ചിരുന്നു. മണിപ്പൂരിലെ സംഘർഷ മേഖലയിൽ ഇൻ്റർനെറ്റ് സേവനം അവസാനിപ്പിച്ചടത്ത് സ്റ്റാർലിങ്ക് ആ സേവനം നൽകിയതിനെ തുടർന്നായിരുന്നു ഈ നടപടി.
. മസ്‌ക്-മോദി കൂടിക്കാഴ്ചയിൽ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം ചർച്ച ചെയ്യപ്പെടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. എന്നിരുന്നാലും, ഇലക്ട്രിക് വാഹന ഘടക നിർമ്മാണത്തിൽ ഇന്ത്യയുടെ പങ്ക് വർദ്ധിപ്പിക്കുന്നത് ചർച്ചകളിൽ ഉൾപ്പെട്ടേക്കാം.
PM Modi Likely To Meet Elon Musk in US