‘മഹാനായ വീര്‍ സവര്‍ക്കര്‍ രക്ഷപ്പെടാനുള്ള ധീരമായ ശ്രമം നടത്തിയത് ഇവിടെ’; ഫ്രഞ്ച് നഗരത്തിന്റെ പ്രാധാന്യം വ്യക്തമാക്കി മോദി

പാരിസ്: ഫ്രഞ്ച് നഗരമായ മാഴ്സേയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സ്വാതന്ത്രസമര ചരിത്രത്തിലുള്ള ഈ നഗരത്തിന്റെ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കുകയും ചെയ്തു. എക്‌സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ദ്വിദിന സന്ദര്‍ശനത്തിന് ഫ്രാന്‍സിലെത്തിയ മോദി, ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ടിയാണ് ഫ്രഞ്ച് പ്രസിഡന്റിനൊപ്പം മാഴ്സേയിലെത്തിയത്.

‘മാര്‍സേയിലെത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഈ നഗരത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഇവിടെവെച്ചാണ് മഹാനായ വീര്‍ സവര്‍ക്കര്‍ രക്ഷപ്പെടാനുള്ള ധീരമായ ശ്രമം നടത്തിയത്. അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട അന്നത്തെ മാരഴ്സേ നിവാസികളോടും ഫ്രഞ്ച് ആക്ടിവിസ്റ്റുകളോടും നന്ദിപറയാന്‍ ആഗ്രഹിക്കുകയാണ്. വീര്‍ സവര്‍ക്കറുടെ ധീരത തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’ എന്നാണ് മോദി എക്‌സിലെ കുറിച്ചത്.