
തിരുവനന്തപുരം: അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് സൈബര്‍ പോലീസിന്റെ നടപടി. മാഹി സ്വദേശി ഘാന വിജയന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് പരാതി. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇന്ന് ഷാജൻ സ്‌കറിയക്ക് ജാമ്യം ലഭിക്കില്ല. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷമാകും ജാമ്യത്തിന് അപേക്ഷിക്കാനാകുക.