ചരിത്രസ്മാരകമായ ‘ഇംപീരിയൽ ഷുഗർ ചാർ ഹൗസിൽ’ പ്രവേശിക്കരുത്; മുന്നറിയിപ്പുമായി ഷുഗർ ലാൻഡ് പൊലീസ്, കാരണമിതാണ്

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഷുഗർ ലാൻഡിലെ ചരിത്രപ്രസിദ്ധമായ ഇംപീരിയൽ ഷുഗർ ചാർ ഹൗസിൽ (Imperial Sugar Char House) പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന കർശന നിർദേശം പുറപ്പെടുവിച്ച് പൊലീസ്. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഷുഗർ ലാൻഡ് പൊലീസിൻ്റെ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.

മതിൽക്കെട്ടിനുള്ളിൽ അതിക്രമിച്ചു കടക്കുന്നവരെ സുരക്ഷാ ക്യാമറകൾ വഴി നിരീക്ഷിക്കുന്നുണ്ടെന്നും അനധികൃതമായി പ്രവേശിക്കുന്നവരെ കണ്ടെത്തിയാൽ ഉടൻ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

“ഈ ഘടനകൾ ആളുകളിൽ കൗതുകം ഉണ്ടാക്കുമെന്നറിയാം, പക്ഷേ പ്രവേശിക്കാൻ സുരക്ഷിതമല്ല. നിങ്ങളുടെ സുരക്ഷയാണ് പ്രധാനം,” സുഗർ ലാൻഡ് പൊലീസ് വ്യക്തമാക്കി.

നൂറ് വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനായി കഴിഞ്ഞമാസം സിറ്റി കൗൺസിൽ Urbano Architects-മായി കരാർ ഒപ്പിട്ടു. 496,000 ഡോളർ മുടക്കിയാണ് പുനരുദ്ധാരണം നടത്തുക. പ്രവർത്തനങ്ങൾ 2026 ഏപ്രിലിൽ ആരംഭിക്കുമെന്നും 18 മുതൽ 24 മാസം വരെ നീണ്ടുനിൽക്കുമെന്നും പ്രതീക്ഷിക്കുന്നു.

Police have issued a strict order prohibiting the public from entering the historic Imperial Sugar Char House in Houston Sugar Land.

More Stories from this section

family-dental
witywide