സാന്താ ആണേലും വേഗപരിധി പാലിക്കണം, വാണിംഗ് നൽകി വിടുന്നു…പിന്നൊരു ഹാപ്പി ക്രിസ്മസും; ഫുൾട്ടൺ കൗണ്ടി പൊലീസിൻ്റെ ബോഡിക്യാം ദൃശ്യങ്ങൾ വൈറൽ

ഒഹായോ: ഒഹായോയിലെ ഫുൾട്ടൺ കൗണ്ടിയിൽ പതിവു പരിശോധനയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. അതിനിടെയാണ് വേഗപരിധി കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു വാഹനം പാഞ്ഞുവന്നത്. ഫുൾട്ടൺ കൗണ്ടി ഷെരീഫ് ഓഫീസിലെ ഒരു ഡെപ്യൂട്ടി, മണിക്കൂറിൽ 55 മൈൽ വേഗത പരിധിയുള്ള റോഡിലൂടെ 66 മൈൽ വേഗതയിൽ (ഏകദേശം 11 മൈൽ കൂടുതൽ) പാഞ്ഞ ഒരു സിൽവർ ഫോർഡ് എസ്കേപ്പ് കാർ തടഞ്ഞുനിർത്തുകയായിരുന്നു. നിർത്താൻ ആവശ്യപ്പെട്ട് വാഹനത്തിനടുത്തേക്ക് എത്തിയ പൊലീസുകാർ ആശ്ചര്യപ്പെടുകയും പിന്നെ ചിരിക്കാൻ തുടങ്ങുകയും ചെയ്തു. ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതോ ഒരു സാന്താക്ലാസും!

ഡിസംബർ 20-നായിരുന്നു ഈ സംഭവം. പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നുണ്ട്. സാന്താക്ലോസിനൊപ്പം മിസിസ് ക്ലോസ് വേഷം ധരിച്ച ഭാര്യയും വാഹനത്തിൽ ഉണ്ടായിരുന്നു. പൊലീസ് ഇദ്ദേഹത്തിന് പിഴയൊന്നും ചുമത്തിയില്ല. പകരം സുരക്ഷിതമായി യാത്ര ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട് ഒരു ‘വാണിംഗ്’ (warning) നൽകി വിട്ടയയ്ക്കുകയായിരുന്നു.

സാന്താക്ലോസിൻ്റെ പക്കൽ നിയമപരമായ തോക്ക് (Concealed Carry Weapon – CCW) ഉണ്ടായിരുന്നുവെന്നും, അത് അദ്ദേഹം പൊലീസിനെ അറിയിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തൻ്റെ മകൾ ജോലി ചെയ്യുന്ന സ്ഥലത്തെ കുട്ടികളെ അത്ഭുതപ്പെടുത്താൻ പോകുന്നതിനിടയിലാണ് സാന്താക്ലോസ് പൊലീസിൻ്റെ പിടിയിലായത്.

Police pull over speeding Santa, Fulton County Police bodycam footage goes viral

More Stories from this section

family-dental
witywide