ഡാളസിലെ ഗ്യാസ് സ്റ്റേഷനിലെ വെടിവയ്പ്പ്: പ്രതിയായ സ്ത്രീക്കായി തിരച്ചില്‍ ഊര്‍ജ്ജിതം, പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

ഡാളസ് : കഴിഞ്ഞ ജൂണില്‍ ഡാളസിലെ ഒരു ഗ്യാസ് സ്റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ പ്രതിയായ സ്ത്രീക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ഇവരെ തിരിച്ചറിയാനും കണ്ടെത്താനും പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഡാളസ് പൊലീസ്.

ജൂണ്‍ 30-ന് പുലര്‍ച്ചെ 4:10-ഓടെ എസ്.ആര്‍.എല്‍. തോണ്‍ടണ്‍ ഫ്രീവേയുടെ 4700 ബ്ലോക്കിലുള്ള ക്വിക്ക്ട്രിപ്പ് ഗ്യാസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.

പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്, ഗ്യാസ് പമ്പില്‍ വച്ച് പ്രതിയും ഇരയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ, ഇര സ്ത്രീയെ അടിച്ച. പ്രതി ഒരു സുഹൃത്തിനൊപ്പം സംഭവസ്ഥലത്ത് നിന്ന് പോയെങ്കിലും ഏകദേശം 15 മിനിറ്റിനുശേഷം തിരികെയെത്തി. ഇരയെ പിന്തുടരുകയും വെടിവെക്കുകയുമായിരുന്നു. ഗ്യാസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍, പ്രതി തന്റെ വാഹനത്തില്‍ നിന്നിറങ്ങി ഇരയെ പിന്തുടരുന്നതും ഏഴ് തവണ വെടിയുതിര്‍ക്കുന്നതും വ്യക്തമായി കാണാം.

വെടിവയ്പ്പില്‍ ഇരയുടെ കാലില്‍ മൂന്ന് തവണ വെടിയേറ്റു. പ്രതി ഇപ്പോഴും ഒളിവിലാണ്. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഡാലസ് പൊലീസ് വകുപ്പുമായി ബന്ധപ്പെടണമെന്നാണ് അധികൃതര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide