
വത്തിക്കാന്‍ സിറ്റി : ലോകത്തെ നടുക്കി മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തില്‍ ഇരകളായവര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.
ഇരട്ട ന്യുമോണിയ ബാധിച്ച് അഞ്ച് ആഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്നും തിരികെയെത്തിയത്. ഇപ്പോള്‍ വിശ്രമത്തിലായിരിക്കെയാണ് ഭൂകമ്പ വാര്‍ത്ത അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 88 വയസ്സുള്ള കത്തോലിക്കാ സഭയുടെ തലവനും വാര്‍ത്തകള്‍ പിന്തുടരുന്നുണ്ടെന്നും മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ ഇരകള്‍ക്കായി അദ്ദേഹം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചതായും പ്രസ് ഓഫീസ് അറിയിച്ചു.













