മാർപാപ്പയുടെ സ്ഥാനാരോഹണം: ജെഡി വാൻസും മാർകോ റൂബിയോയും ഇന്ന് വത്തിക്കാനിൽ

അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പാപ്പയായ ലിയോ പതിനാലാമൻ്റെ സ്ഥാനാരോഹണ കുർബാനയിൽ കത്തോലിക്കരായ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കും. റോമിലെ സമയം രാവിലെ 10 മണിക്ക് ദിവ്യബലി നടക്കും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലാണ് ചടങ്ങുകൾ നടക്കുന്നത്.. പുതിയ പോപ്പിന്റെ തിരഞ്ഞെടുപ്പിനെത്തുടർന്ന് X-ലെ ഒരു പോസ്റ്റിൽ, ജെഡി വാൻസ്, മാർപ്പാപ്പയായി ഉയർത്തപ്പെട്ടതിൽ പരിശുദ്ധ പിതാവിനെ അഭിനന്ദിച്ചു, “ദശലക്ഷക്കണക്കിന് അമേരിക്കൻ കത്തോലിക്കരും മറ്റ് ക്രിസ്ത്യാനികളും സഭയെ നയിക്കുന്ന അദ്ദേഹത്തിന്റെ വിജയകരമായ പ്രവർത്തനത്തിനായി പ്രാർത്ഥിക്കും” എന്ന് പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തൽ, കുടിയേറ്റ നയങ്ങളെ വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹം അതു പലതവണ വ്യക്തവുമാക്കിയിരുന്നു. നാടുകടത്തൽ വിഷയത്തിൽ പുതിയ പാപ്പക്കും ഏതാണ്ട് അതേ നിലപാടാണ്. പാപ്പമാർ ആത്മാവിൻ്റെ കാര്യം നോക്കിയാൽ മതി , രാഷ്ട്രീയത്തിൽ ഇടപെടേണ്ട എന്ന നിലപാടാണ് ട്രംപിനും സംഘത്തിനുമുള്ളത്.

ട്രംപിനും സംഘവും വത്തിക്കാനുമായുള്ള പുതിയ ബന്ധത്തിന് ശ്രമിക്കുകയാണ്. അതിന് ഈ യാത്ര സഹായകമായേക്കാം.

Pope’s Inauguration JD Vance and Marco Rubio at the Vatican today

More Stories from this section

family-dental
witywide