
പത്തനംതിട്ട : ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ.ഡി പ്രസാദിനെ തെരഞ്ഞെടുത്തു. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് പ്രസാദ് നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി എം.ജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കൊല്ലം മയ്യനാട് സ്വദേശിയാണ് ഇദ്ദേഹം.
പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്.
Prasad ED Sabarimala Melsanthi.