
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം അനിരുദ്ധന് ഫൊക്കാനയുടെയും ലോക മലയാളികളുടെയും കണ്ണീർ പ്രണാമം. അദ്ദേഹത്തോടുള്ള ആദരസൂചകമായി വിവിധ മതമേലധ്യക്ഷൻമാരെയും കേരളത്തിലെയും , അമേരിക്കയിലെയും വിവിധ രാഷ്ട്രീയ സാമുഖ്യ നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫൊക്കാനയുടെ നേതൃത്വത്തിൽ സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും 2025 ജൂലൈ 22 ,തിങ്കളാഴ്ച വൈകിട്ട് 8:30 ന് EST , (ചൊവ്വാഴ്ച രാവിലെ 6 IST) വെർച്യുൽ ഫ്ലാറ്റ് ഫോം ആയ സൂമിൽ കൂടി നടത്തുന്നു.
അമേരിക്കൻ മലയാളികളുടെ പ്രിയകാരനായ നേതാവായിരുന്നു ഡോ. എം അനിരുദ്ധൻ. നല്ല സഘടകൻ ,സഹപ്രവർത്തകൻ . ലോകത്തിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ശിൽപ്പി. ഫൊക്കാന’ എന്ന പേര് കേരളത്തിലെ അധികാര കേന്ദ്രങ്ങളിലും, സാധാരണ ജനങ്ങളിലുമെത്തിച്ച പ്രഗത്ഭനായ തന്ത്രജ്ഞൻ അങ്ങനെ ഒരു വ്യക്തിയിൽ നിന്നും ഒരു പ്രസ്ഥാനമായി വളർന്നു പന്തലിച്ചിരുന്നു.
കേരളത്തിലെ നോർക്ക റൂട്സിന്റെ ഫൗണ്ടർ ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. കേരള സർക്കാരുകളുടെ മുൻപിൽ, രാഷ്ട്രീയത്തിനുപരി നോർത്തമേരിക്കൻ മലയാളികളുടെ വക്താവായി അദ്ദേഹം എന്നും നിലകൊണ്ടു. ലോക കേരളസഭ രൂപം കൊള്ളുമ്പോഴും, അദ്ദേഹത്തിന്റെ അനിഷേധ്യ നേതൃത്വം സർക്കാർ തലത്തിൽ അംഗീകരിക്കപ്പെട്ടു. എല്ലാവിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പങ്കിട്ടിരുന്ന അദ്ദേഹത്തിന്റെ നിര്യാണം നമ്മളെ ഏവരേയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്.
ഡോ. എം അനിരുദ്ധന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതിനും അദ്ദേഹത്തിന്റെ ആത്‌മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നതിനും വേണ്ടി നമുക്ക് ഒത്തുചേരാം.
ZOOM Meeting ID: 201 563 6294
Passcode : 12345
Join Zoom Meeting Link:
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=85168584608
ജാതി , മത ,സംഘടനകൾക്കു അതീതമായി നടത്തുന്ന ഈ സൂം മീറ്റിങ്ങിൽ ഏവരും പങ്കെടുക്കണം എന്ന് ഫൊക്കാന പ്രസിഡന്റും സജിമോൻ ആന്റണിയും ,എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും, ട്രസ്റ്റീ ബോർഡും അഭ്യർഥിച്ചു.
prayer and condolence meeting for the first president of Fokana late Dr. M. Aniruddhan