ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പ്രിമാര്യേജ് കൌൺസലിങ്ങ് കോഴ്സ് നടത്തി

ചിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജണിലെ ഫാമിലി കമ്മിഷൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 25 മുതൽ 27 വരെ പ്രിമാര്യേജ് കൌൺസലിങ്ങ് കോഴ്സ് നടത്തി. ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടന്ന ത്രിദിന ക്യാംപിൽ കാനഡയിൽ നിന്നും വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യുവാക്കൾ പങ്കെടുത്തു.

ക്നാനായ റീജൻ ഡയറക്ടർ ഫാ. തോമസ് മുളവനാലിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കോഴ്സിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഫാ. ഏബ്രഹാം മുത്തോലത്ത് , ഫാ. സിജു മുടക്കോടിൽ, ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ, ടോണി പുല്ലാപ്പള്ളിൽ, അജിമോൾ പുത്തൻപുരയിൽ, ടോം മൂലയിൽ, ഷിബു – നിമിഷ കളത്തിക്കോട്ടിൽ , ആൻസി ചേലക്കൽ, ജീന മറ്റത്തിൽ, ടിനു കണ്ണാരത്തിൽ, ലിനു പുളിക്കപ്പറമ്പിൽ എന്നിവർ ക്ലാസുകൾ നയിച്ചു.

സെൻ്റ് മേരീസ് ഇടവക ചർച്ച് എക്സിക്യൂട്ടിവ് അംഗങ്ങളും ഫാമിലി കമ്മിഷൻ അംഗങ്ങളായ മോളമ്മ തൊടിച്ചിറ, മേരിക്കുട്ടി ചെമ്മേച്ചേൽ തുടങ്ങിയവർ കോഴ്സിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Premarital Counseling Course at St. Mary’s Catholic Church in Chicago

More Stories from this section

family-dental
witywide