ഒരിടത്ത് ഷട്ട്ഡൗണ്‍ ആധികള്‍; മറ്റൊരിടത്ത് ഹാലോവീന്‍ ആഘോഷം പൊടിപൊടിച്ച് ട്രംപും മെലാനിയയും, വൈറ്റ് ഹൗസിന് ആഘോഷരാവ്

വാഷിംഗ്ടണ്‍ : യുഎസില്‍ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ തുടരുന്നതിനിടെ വ്യാഴാഴ്ച രാത്രി വൈറ്റ് ഹൗസില്‍ ഹാലോവീന്‍ ആഘോഷം നടത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മെലാനിയ ട്രംപും. ആഘോഷത്തിന്റെ ഭാഗമായി, സൂപ്പര്‍ഹീറോകള്‍ മുതല്‍ ദിനോസറുകള്‍ വരെയുള്ള വേഷവിധാനത്തിലാണ് കുട്ടികളുള്‍പ്പെടെയുള്ള അതിഥികള്‍ വൈറ്റ് ഹൗസില്‍ എത്തിയത്.

മൈക്കല്‍ ജാക്സന്റെ ‘ത്രില്ലര്‍’ എന്ന ഗാനത്തിന്റെ ഓര്‍ക്കസ്ട്ര പതിപ്പ പ്ലേ ചെയ്തുകൊണ്ട് ആരംഭിച്ച പരിപാടിയില്‍ ട്രപും പ്രഥമ വനിത മെലാനിയ ട്രംപും സൗത്ത് ലോണിലേക്കെത്തിയതോടെ ആഘോഷമായി. ഇരുവരും പ്രത്യേക വേഷവിധാനത്തിലായിരുന്നില്ല. ട്രംപ് നീല സ്യൂട്ടും ചുവന്ന ടൈയും ചുവന്ന ‘യുഎസ്എ’ തൊപ്പിയും ധരിച്ചിരുന്നു. മെലാനിയയാകട്ടെ ഓറഞ്ച് വസ്ത്രത്തിന് മുകളില്‍ തവിട്ട് കോട്ടും ധരിച്ചിരുന്നു.

ആഘോഷത്തിനെത്തിയിരുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ദമ്പതികള്‍ പ്രസിഡന്‍ഷ്യല്‍ സീല്‍ പതിച്ച പെട്ടികളില്‍ വലിയ ഹെര്‍ഷെ ബാറുകളും ട്വിസ്ലറുകളും കൈമാറി. ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് ബോള്‍റൂമിന്റെ നിര്‍മ്മാണത്തിന്റെ കാഴ്ച അതിഥികളിലേക്കെത്താതിരിക്കാന്‍ താല്‍ക്കാലിക മതിലുകളാല്‍ മറച്ചിരുന്നു.

മലേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്ക് നടത്തിയ ആറ് ദിവസത്തെ ഏഷ്യന്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ട്രംപ് അര മണിക്കൂറുകള്‍ക്കുള്ളിലാണ് ഹാലോവീന്‍ ആഘോഷത്തിനെത്തിയത്. മുപ്പതാം ദിവസത്തെ സര്‍ക്കാര്‍ അടച്ചുപൂട്ടലിനിടയിലാണ് വൈറ്റ് ഹൗസ് ഹാലോവീന്‍ ആഘോഷം നടത്തുന്ന പാരമ്പര്യം തുടര്‍ന്നത്.

യുഎസ് അടക്കമുള്ള നിരവധി പാശ്ചാത്യ നാടുകളില്‍ വിപുലമായി ആഘോഷിക്കുന്ന ഒന്നാണ് ഹാലോവീന്‍. ഇന്ത്യയിലെ ജങ്ങള്‍ക്കിടയില്‍ അത്ര വിപുലമായ പ്രചാരം ഇല്ലങ്കിലും, ആഘോഷിക്കുന്നവരുമുണ്ട്. ഒക്ടോബര്‍ 31 നാണ് ഹാലോവീന്‍ ആഘോഷിക്കുന്നത് എങ്കിലും ഇതിന്റെ ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്നേ ആളുകള്‍ തുടങ്ങി കഴിയും. ആളുകളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള അലങ്കാരങ്ങളും വസ്ത്രങ്ങളുമാണ് ഹാലോവീന്‍ ആഘോഷത്തിന്റെ പ്രത്യേകത. ഹാലോവീന്‍ ആഘോഷത്തിലെ പ്രധാന ഹൈലൈറ്റ് വലിയതും ചെറിയതുമായ മത്തങ്ങയില്‍ മനോഹരമായ കൊത്തുപണികള്‍ നടത്തുന്നതാണ്.

President Donald Trump and Melania Trump held a Halloween celebration at the White House on Thursday night

More Stories from this section

family-dental
witywide