
വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ തന്റെ വലം കയ്യായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ വാനോളം പുകഴ്ത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ട്രംപ് തന്റെ ഉപദേഷ്ടാവായ ഇലോണ്‍ മസ്‌കിനെയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിനെയും (ഡോജ്) പ്രശംസകൊണ്ട് പൊതിഞ്ഞു. ഡോജിന്റെ തലവന്‍ എന്ന് മസ്‌കിനെ പരാമര്‍ശിച്ച പ്രസിഡന്റ്, ‘അദ്ദേഹത്തിന് ഇതൊന്നും ചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്നും എന്നിട്ടും പണപ്പെരുപ്പത്തെ ചെറുക്കുന്നതിലും സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതിലും അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞുവെച്ചു.
ട്രംപ് പ്രസംഗിക്കുമ്പോള്‍ ഗാലറിയില്‍ മസ്‌കും ഉണ്ടായിരുന്നു. ”ഡോജിനെ സൃഷ്ടിച്ചു, ഒരുപക്ഷേ നിങ്ങള്‍ അതിനെക്കുറിച്ച് കേട്ടിരിക്കാം… ഇന്ന് രാത്രി ഗാലറിയിലുള്ള ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലാണ് ഡോജ്, നന്ദി ഇലോണ്‍, നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യുന്നു… അദ്ദേഹത്തിന് ഇത് ആവശ്യമില്ലായിരുന്നു… ഈ വിഭാഗം (ഡെമോക്രാറ്റുകള്‍) പോലും ഇത് വിലമതിക്കുന്നു, അവര്‍ സമ്മതിക്കാന്‍ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
🚨 BREAKING: President Trump thanked Elon Musk for his contributions to DOGE. The crowd erupted in cheers as the President introduced him.
— DogeDesigner (@cb_doge) March 5, 2025
TRUMP: "Thank you Elon. He is working very hard. He didn’t need this. We appreciate it.” pic.twitter.com/vGlZoT4JcV
എന്നാല്‍ ഡോജിനെക്കുറിച്ചു ട്രംപ് സംസാരിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍മാരില്‍ നിന്ന് കയ്യടിയും ഡെമോക്രാറ്റുകള്‍ പരിഹസിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ‘വെറ്ററന്‍സിനെ സംരക്ഷിക്കുക’, ‘മെഡിക്കെയ്ഡ് സംരക്ഷിക്കുക’, ‘മസ്‌ക് സ്റ്റീല്‍സ്’ എന്നിവ എഴുതിയ ബോള്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ട്രംപ് പ്രസംഗം ആരംഭിക്കുമ്പോള്‍ ചിലര്‍ അത് ഉയര്‍ത്തി വിയോജിപ്പറിയിച്ചിരുന്നു.
ഡോജ് പദ്ധതിക്ക് ഇലോണ്‍ മസ്‌ക് നല്‍കിയ സംഭാവനകള്‍ക്ക് പ്രസിഡന്റ് ട്രംപ് നന്ദി പറഞ്ഞു. പ്രസിഡന്റ് അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോള്‍ത്തന്നെ ജനക്കൂട്ടം ആര്‍പ്പുവിളിച്ചു.
”പണപ്പെരുപ്പത്തെ കൂടുതല്‍ ചെറുക്കുന്നതിന്, ഞങ്ങള്‍ ഊര്‍ജ്ജച്ചെലവ് കുറയ്ക്കുക മാത്രമല്ല, നികുതിദായകരുടെ ഡോളറുകളുടെ നഗ്‌നമായ പാഴാക്കല്‍ അവസാനിപ്പിക്കുകയും ചെയ്യും,” ഡോജ് പദ്ധതിക്കായുള്ള തന്റെ ലക്ഷ്യം വിശദീകരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. തന്റെ ഭരണകൂടം സാമ്പത്തിക കാര്യക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു, സാങ്കേതികവിദ്യയിലും നവീകരണത്തിലുമുള്ള മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ ആ ശ്രമങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും ട്രംപ് ഊന്നിപ്പറഞ്ഞു.













