
വാഷിങ്ടന്‍: വ്യാപര കരാറിന്റെ പേരില്‍ യുഎസും ചൈനയും കൂടുതല്‍ ഇടയുന്നു. യുഎസുമായി ന്യായമായൊരു വ്യാപാര കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ചൈനയ്ക്ക് മേല്‍ 155 ശതമാനം തീരുവ ചുമത്തുമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. ചൈനയ്ക്കുമേല്‍ ഇപ്പോഴുള്ള 55 ശതമാനം തീരുവ നവംബര്‍ 1 മുതല്‍ 155 ശതമാനം ആയി ഉയര്‍ത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
”ചൈന നമ്മളോട് വളരെ ബഹുമാനം കാണിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. താരുവകളുടെ രൂപത്തില്‍ അവര്‍ ഞങ്ങള്‍ക്ക് വലിയ ബാധ്യത നല്‍കുന്നുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, അവര്‍ 55% ശതമാനം താരിഫ് ആണ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്നത്. അത് വളരെ വലിയ തുകയാണ്. യുഎസുമായി ന്യായമായ വ്യാപാരകരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ചൈന നല്‍കുന്ന 55% തീരുവ, നവംബര്‍ 1 മുതല്‍ 155% ആയി ഉയരും” ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ വച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി നിര്‍ണായക ധാതു കരാറില്‍ ഒപ്പുവച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
President Donald Trump threatens to impose 155 percent tariffs on China if it doesn’t sign a fair trade deal with the US.