ഒടുവിൽ പ്രസിഡന്റ് ട്രംപും യൂട്യൂബും തമ്മിലുള്ള കേസ് ഒത്തുതീർപ്പായി; നഷ്ടപരിഹാരമായി 24.5 മില്ല്യൺ ഡോളർ യൂട്യൂബ് നൽകും

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂട്യൂബും തമ്മിലുള്ള കേസ് ഒത്തുതീർപ്പായി. യൂട്യൂബ് 24.5 മില്ല്യൺ ഡോളർ ( ഏകദേശം ₹204 കോടി ഇന്ത്യൻ രൂപ) ട്രംപിനും മറ്റ് പരാതിക്കാർക്കും നൽകാൻ സമ്മതിച്ചതായുള്ള കോടതി രേഖകൾ പുറത്തുവന്നു. 2021 ജനുവരി 6 ന് നടന്ന ക്യാപിറ്റോൾ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം യൂട്യൂബ് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തിയത്. ഗൂഗിളും ട്രംപും തമ്മിലാണ് ഒത്തുതീർപ്പ് ഉടമ്പടിയിലെത്തിയത്.

യൂട്യൂബും ഫേസ്ബുക്കും അടക്കം പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ 2021 ജനുവരി 6-ന് നടന്ന ക്യാപിറ്റോൾ കലാപത്തിന് പ്രോത്സാഹനം നൽകിയെന്നാരോപിച്ചാണ് ട്രംപിന്റെ അക്കൗണ്ടുകൾ ആദ്യം താൽക്കാലികമായും പിന്നീട് സ്ഥിരമായും നിരോധിച്ചത്. തുടർന്ന് അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ട്രംപ് യൂട്യൂബിനെതിരെ നിയമനടപടിയിലേക്ക് കടക്കുകയായിരുന്നു. യൂട്യൂബിന് വലിയൊരു തിരിച്ചടി നൽകിയ ഈ കേസ് ഉള്ളടക്കത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ കമ്പനികൾ നേരിടുന്ന വെല്ലുവിളികളുടെ സൂചനയാണ് വിലയിരുത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

More Stories from this section

family-dental
witywide