
ന്യൂഡൽഹി∙ യുഎസ് പോഡ്കാസ്റ്റ് അവതാരകൻ ലെക്സ് ഫ്രിഡ്മാൻ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടുത്തി പോഡ്കാസ്റ്റ് ഷോ നടത്തുമെന്ന് റിപ്പോർട്ട്. അദ്ദേഹം തന്നെയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പോഡ്കാസ്റ്റിന്റെ വിവരം പുറത്തുവിട്ടത്. ‘‘ഫെബ്രുവരി അവസാനത്തോടെ മോദിയുമായുള്ള പോഡ്കാസ്റ്റ് ഉണ്ടാകും. ഞാനിതുവരെ ഇന്ത്യയിൽ വന്നിട്ടില്ല. ചരിത്രപരമായ സംസ്കാരമുള്ള, ഊർജ്ജസ്വലരായ ആളുകളുള്ള ഒരു രാജ്യം സന്ദർശിക്കാൻ ഞാൻ ആവേശത്തോടെ ഇരിക്കുകയാണ്’’ – എക്സിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
I will be doing a podcast with Narendra Modi (@narendramodi), Prime Minister of India, at the end of February.
— Lex Fridman (@lexfridman) January 18, 2025
I've never been to India, so I'm excited to finally visit and experience many facets of its vibrant, historic culture and its amazing people as fully as I can.
2018ലാണ് ഫ്രിഡ്മാൻ പോഡ്കാസ്റ്റ് ഷോ ആരംഭിച്ചത്. ‘ദി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോഡ്കാസ്റ്റ്’ എന്ന പേരിലാരംഭിച്ചത് 2020ൽ ‘ലെക്സ് ഫ്രിഡ്‌മാൻ പോഡ്കാസ്റ്റ്’ എന്ന പേരിൽ പുനർനാമകരണം ചെയ്തിരുന്നു. ടെസ്‌ല സിഇഒ ഇലോൺ മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു തുടങ്ങിവരൊക്കെ ഫ്രിഡ്മാന്റെ പോഡ്കാസ്റ്റ് ഷോയിൽ പങ്കെടുത്തിരുന്നു.