
കൊച്ചി : വിവാദമായ പല കൊലപാതക കേസുകളിലും പ്രതിഭാഗം വക്കീലായി കോടതിയില്‍ ഹാജരായ പ്രമുഖ അഭിഭാഷകന്‍ ബി.എ ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു.
കൂടത്തായി ജോളി കേസ്, വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി അദ്ദേഹം ഹാജരായിട്ടുണ്ട്.
ബിജു ആന്റണി ആളൂര്‍ എന്നാണ് തൃശ്ശൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്.