
ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സില്‍വെച്ച് ഒരുവയസുള്ള മകള്‍ക്കൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്ന പിതാവിനെ അറസ്റ്റ് ചെയ്ത് തന്റെ കുഞ്ഞില്‍ നിന്ന് വേര്‍പെടുത്തിയതിനെ തുടര്‍ന്ന് ഫെഡറല്‍ ഏജന്റുമാര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു.
സൈപ്രസ് പാര്‍ക്ക് പ്രദേശത്തെ ഒരു ഹോം ഡിപ്പോ കാര്‍ പാര്‍ക്കിലാണ് സംഭവം. അവിടെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാര്‍ രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ഒരു പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ 32 കാരനായ ഡെന്നിസ് ക്വിയോണസിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരുവയസുകാരി മകളും വാഹനത്തിനുള്ളിലുണ്ടായിരുന്നു.
ക്വിയോണസിനെ മറ്റൊരു വാഹനത്തില്‍ കയറ്റിയ ശേഷം, ഒരു സായുധ ഏജന്റ് അദ്ദേഹത്തിന്റെ കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ കയറി ഒപ്പം മറ്റൊരു ഏജന്റും കയറി. ‘പിന്നില്‍ ഒരു കുഞ്ഞുണ്ട്!’ ചുറ്റുംകൂടിയവര്‍ വിളിച്ചുപറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ കാറുമായി പോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് കുട്ടിയെ അവളുടെ മുത്തശ്ശി ഏറ്റെടുത്തു. കുഞ്ഞ് പേടിച്ച് വല്ലാതെ കരഞ്ഞിരുന്നുവെന്നും വളരെ അസ്വസ്ഥയായിരുന്നുവെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടിയുടെ മുഖത്ത് ചതവ്‌പോലുള്ള പാടുണ്ടായിരുന്നുവെന്നും കുട്ടിയുടെ ഡയപ്പര്‍ വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
”ഫെഡറല്‍ ഏജന്റുമാരില്‍ നിന്ന് ഞാന്‍ എന്റെ പേരക്കുട്ടിയെ എടുത്തപ്പോള്‍, അവളുടെ മുഖത്ത് ഒരു ചതവ് ഉണ്ടായിരുന്നു, വൃത്തികെട്ട ഡയപ്പര്‍ ഉണ്ടായിരുന്നു, അവള്‍ ക്ഷീണിതയായിരുന്നു, കരഞ്ഞു… യുഎസ് പൗരന്മാരാണെങ്കിലും മറ്റുള്ളവര്‍ക്കും, എന്റെ കുട്ടികള്‍ക്കും, അല്ലെങ്കില്‍ എനിക്കും ഇത് സംഭവിക്കാമെന്ന് അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം വേദനിക്കുന്നു.”- കുട്ടിയുടെ മുത്തശ്ശി ദുഖത്തോടെ പറഞ്ഞു.
ഈ സംഭവത്തിനു പിന്നാലെ ഡെമോക്രാറ്റുകളും കുടിയേറ്റ അവകാശ പ്രവര്‍ത്തകരും ഫെഡറല്‍ ഏജന്റുമാരോടുടെ പ്രവൃത്തിയില്‍ രോഷം പ്രകടിപ്പിച്ചു. എന്നാല്‍, മോശം പെരുമാറ്റം സംബന്ധിച്ച ആരോപണങ്ങള്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) നിരസിച്ചു. കുട്ടിയുടെ പിതാവാണ് എല്ലാത്തിനും കാരണമെന്നും തങ്ങള്‍ കുട്ടിയെ ഉപദ്രവിച്ചില്ലെന്നുമാണ് വിശദീകരണം നല്‍കിയത്.
ഫെഡറല്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ ‘രോഗം’ എന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം വിളിച്ചത്. മാത്രമല്ല, ഫെഡറല്‍ ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ എങ്ങനെ കൈകാര്യം രീതി തെറ്റാണെന്നും ശിശുക്ഷേമ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അവര്‍ എന്തിനാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍, ഡിഎച്ച്എസ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലോഫ്‌ലിന്‍, ന്യൂസം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി ആരോപിക്കുകയും ഉദ്യോഗസ്ഥരുടെ നടപടികളെ ന്യായീകരിക്കുകയും ചെയ്തു. ”നിങ്ങള്‍ നുണകള്‍ പ്രചരിപ്പിക്കുകയും ഫെഡറല്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളെ ആക്രമിക്കാന്‍ സ്വന്തം കുട്ടിയെ വാഹനത്തില്‍ ഉപേക്ഷിച്ച് പോയ ഒരാളെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ എക്സില്‍ പോസ്റ്റ് ചെയ്തു. പിതാവിന്റെ കാറില്‍ നിന്ന് മോഷ്ടിച്ച ഒരു പിസ്റ്റള്‍ കണ്ടെത്തിയതായും അദ്ദേഹത്തിന് സജീവ വാറണ്ട് ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”ഒരു രക്ഷിതാവിന്റെ സുരക്ഷിത കസ്റ്റഡിയില്‍ ആകുന്നതുവരെ നിയമപാലകര്‍ കുട്ടിയെ കൃത്യമായി നിരീക്ഷിച്ചു എന്നും അവര്‍ ന്യായീകരിച്ചു.
മുമ്പ് ഗാര്‍ഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടയാണ് കുട്ടിയുടെ പിതാവെന്നും നിയമവിരുദ്ധമായി തോക്കും വെടിക്കോപ്പും കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ ഏജന്റുമാരെ ആക്രമിക്കാന്‍ ശ്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അദ്ദേഹം സമയം, ക്വിയോണസിനെ ബോണ്ടില്‍ അടിസ്ഥാനത്തില്‍ പിന്നീട് മോചിപ്പിച്ചു. ഡിസംബര്‍ 1 ന് കോടതിയില്‍ ഹാജരാക്കും.
Protest in Los Angeles against federal agents who detained father and left one-year-old baby alone in car














