‘പ്രതിഷേധക്കാര്‍ മൃഗങ്ങള്‍, വിദേശ ശത്രുക്കള്‍, ലോസ് ഏഞ്ചല്‍സിനെ മോചിപ്പിക്കും’- ട്രംപ്

വാഷിംഗ്ടണ്‍ : അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ വ്യാപക പരിശോധന നടത്തുന്നതില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട ലോസ് ഏഞ്ചല്‍സില്‍ സ്ഥിതി ആകെ വഷളാകുകയാണ്. ഇതിനിടെ ‘ലോസ് ഏഞ്ചല്‍സിനെ മോചിപ്പിക്കും’ എന്ന് പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് ട്രംപ്.

ലോസ് ഏഞ്ചല്‍സിലെ പ്രതിഷേധക്കാരെ ‘മൃഗങ്ങള്‍’ എന്നും ‘വിദേശ ശത്രു’ എന്നും വിളിച്ച അദ്ദേഹം തന്റെ കുടിയേറ്റ നിയന്ത്രണ റെയ്ഡുകളെ എതിര്‍ത്ത പ്രകടനക്കാര്‍ക്ക് നേരെ സൈന്യത്തെ വിന്യസിച്ചതിനെ ന്യായീകരിക്കുകയും ചെയ്തു. യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സംസാരിക്കവെയാണ് എരിതീയില്‍ എണ്ണ പകരുന്ന വാക്കുകള്‍ അദ്ദേഹം ഉപയോഗിച്ചത്.

ആഭ്യന്തര ലക്ഷ്യങ്ങള്‍ക്കായുള്ള ഒരു നിര്‍ണായക ഉപകരണമായി സൈന്യത്തെ കാണുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ്, കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് ഗവര്‍ണറുടെ എതിര്‍പ്പുകളെ മറികടന്ന് നാഷണല്‍ ഗാര്‍ഡിനെയും യുഎസ് മറൈന്‍സിനെയും വിന്യസിക്കാനുള്ള അവസരമായി ലോസ് ഏഞ്ചല്‍സിലെ സമീപകാല പ്രതിഷേധങ്ങളെ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ നീക്കത്തിനെതിരെ കാലിഫോര്‍ണിയ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

‘ഒരു അമേരിക്കന്‍ നഗരത്തെ ഒരു വിദേശ ശത്രു ആക്രമിച്ച് കീഴടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അതാണ് അവര്‍,’ എന്നാണ് ട്രംപ് ചൊവ്വാഴ്ച പ്രതിഷേധക്കാരെക്കുറിച്ച് പറഞ്ഞത്.

More Stories from this section

family-dental
witywide