ട്രംപ് ഉടൻ പുറത്തുപോകണം; തലസ്ഥാന ന​ഗരിയിൽ അലയടിച്ച് പ്രതിഷേധ കൊടുങ്കാറ്റ്, പോലീസ് വകുപ്പിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് തടയൽ ലക്ഷ്യം

വാഷിംഗ്ടൺ: സിറ്റി പോലീസ് വകുപ്പിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രസിഡൻ്റ് ട്രംപിൻ്റെ ശ്രമത്തിലും നാഷണൽ ഗാർഡിനെയും ഫെഡറൽ ഏജൻ്റുമാരെയും വിന്യസിച്ചതിലും പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ വാഷിംഗ്ടൺ ഡിസിയിൽ ഒത്തുകൂടി. ഡ്യൂപോണ്ട് സർക്കിളിൽ നിന്നാണ് റാലി ആരംഭിച്ചത്. ഈ ആഴ്ച ആദ്യം ട്രംപ് പ്രഖ്യാപിച്ച “ക്രൈം എമർജൻസി” അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ “ട്രംപ് ഉടൻ പുറത്തുപോകണം” എന്നും മുദ്രാവാക്യം വിളിച്ചു. തുടർന്ന് അവർ വൈറ്റ് ഹൗസിലേക്ക് മാർച്ച് ചെയ്തു.

അതേസമയം, ഡിസി മെട്രോപൊളിറ്റൻ പോലീസും നാഷണൽ പാർക്ക് സർവീസ് ഓഫീസർമാരും ദൂരെ നിന്ന് കാര്യങ്ങൾ നിരീക്ഷിച്ചു. അറ്റോർണി ജനറൽ പാം ബോണ്ടി ഡ്രഗ് എൻഫോഴ്സ്മെൻ്റ് അഡ്മിനിസ്ട്രേഷൻ അഡ്മിനിസ്ട്രേറ്റർ ടെറി കോളിനെ “എമർജൻസി പോലീസ് കമ്മീഷണറായി” നിയമിക്കാൻ ശ്രമിച്ചതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രതിഷേധം. ഡിസി പോലീസ് മേധാവിയുടെ പൂർണ്ണ നിയന്ത്രണം ഇദ്ദേഹത്തിന് നൽകുന്നതായിരുന്നു ഈ നീക്കം.

ഡിസി അറ്റോർണി ജനറൽ ബ്രയാൻ ഷ്വാബ് ഫെഡറൽ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തതിനെ തുടർന്ന് ട്രംപ് ഭരണകൂടം ഈ പദ്ധതിയിൽ നിന്ന് പിന്മാറിയിരുന്നു. എങ്കിലും ശനിയാഴ്ച നേടിയ ഈ നിയമവിജയം ഭാഗികം മാത്രമാണെന്ന് പല പ്രതിഷേധക്കാരും പറഞ്ഞു. ഡിസിയിലെ പോലീസ് സംവിധാനത്തിൽ ട്രംപിന്റെ വർധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും നാഷണൽ ഗാർഡ് സൈനികരുടെ സാന്നിധ്യത്തെക്കുറിച്ചും അവർക്ക് ആശങ്കയുണ്ട്.

More Stories from this section

family-dental
witywide