
ബീജിംഗ്: ചൈനീസ് സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഉക്രെയ്ൻ യുദ്ധത്തിൽ തങ്ങളുടെ പ്രധാന സൈനിക പങ്കാളിയായ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി.
ചൈനീസ് നേതാവ് ഷി ജിൻപിംഗിന്റെ നേതൃത്വത്തിൽ ബീജിംഗിൽ നടന്ന സൈനിക പരേഡിനിടെയായിരുന്നു കൂടിക്കാഴ്ച. ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ സൈനികരെയും വെടിക്കോപ്പുകളും അയച്ച കിമ്മിനെ പുടിൻ പ്രശംസിച്ചു. ഉക്രേനിയൻ സേനയ്‌ക്കെതിരെ ഉത്തര കൊറിയൻ സൈനികർ ധീരമായി പോരാടിയെന്നും പുടിൻ പറഞ്ഞു.
സൈനിക പരേഡിന് ശേഷം, കിമ്മുമായി രണ്ടര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി. ശേഷം, ഇരു നേതാക്കളും ആലിംഗനം ചെയ്യുകയും പുടിൻ കിമ്മിനെ റഷ്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. പുടിന്റെ ചൈന സന്ദർശനം, അദ്ദേഹത്തിന് അന്താരാഷ്ട്ര ശ്രദ്ധ വീണ്ടും നേടിക്കൊടുക്കുന്ന ഒരു അവസരമായി മാറി.