ട്രംപിന് വീണ്ടും ഷോക്ക്! നിർണായക നീക്കങ്ങളുമായി ഇന്ത്യയും റഷ്യയും, സുപ്രധാന ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യയിലെത്താൻ ഒരുങ്ങുന്നു. 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ഈ സന്ദർശനം. 2022-ൽ യുക്രൈൻ യുദ്ധം തുടങ്ങിയതിനു ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഏറ്റെടുത്തതായി ക്രെംലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറിൽ ചൈനയിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഈ സന്ദർശനം അന്തിമമാകുന്നത്.

നിലവിലെ ആഗോള രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്ന ഈ സാഹചര്യത്തിൽ, പുടിന്റെ സന്ദർശനം വലിയ ലോക ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യ-യുഎസ് ബന്ധത്തിൽ സമീപകാലത്ത് ചില പിരിമുറുക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്. എന്നാൽ, ഇന്ത്യ-റഷ്യ, ഇന്ത്യ-ചൈന ബന്ധങ്ങൾ കൂടുതൽ ശക്തമായി. റഷ്യയുമായുള്ള വ്യാപാരം, പ്രത്യേകിച്ച് ക്രൂഡ് ഓയിൽ വാങ്ങുന്നത്, യുഎസ് ഭരണകൂടത്തിന്‍റെ വിമർശനത്തിന് കാരണമായി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു, ഇന്ത്യ യുക്രൈന്‍ യുദ്ധത്തിൽ റഷ്യയെ പരോക്ഷമായി സഹായിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ നടപടി.

യുഎസുമായുള്ള വ്യാപാര ചർച്ചകൾക്കിടെ, ട്രംപ് ഭരണകൂടത്തിലെ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി. അമേരിക്കൻ വിപണിയിൽ സാധനങ്ങൾ വിൽക്കണമെങ്കിൽ ഇന്ത്യ ‘നയങ്ങൾ ശരിയാക്കണം’ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഇന്ത്യ ഈ ആരോപണങ്ങളെ ശക്തമായി തള്ളി, വ്യാപാര-വിദേശനയങ്ങൾ സ്വതന്ത്രമായി തുടരുമെന്ന് വ്യക്തമാക്കി.

More Stories from this section

family-dental
witywide