
മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എം എല്‍ എക്ക് കോടതി ജാമ്യം അനുവദിച്ചു. നിലമ്പൂർ കോടതിയാണ് അൻവറിന് ജാമ്യം അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ ഇന്നലെ റിമാൻഡിലായി തവനൂർ ജയിലിലായിരുന്ന അൻവറിന് പുറത്തിറങ്ങാം. എന്നാൽ ഇന്ന് പുറത്തിറങ്ങാനാകുമോ എന്നത് കണ്ടറിയണം. ജയിൽ നടപടി ക്രമങ്ങൾ തീരുന്ന മുറയ്ക്കാകും മോചനം.
മലപ്പുറത്ത് കട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിന്‍റെ നേതൃത്വത്തിൽ ഡി എം കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് ഇന്നലെ അൻവറിനെ അറസ്റ്റ് ചെയ്തും റിമാൻഡ് ചെയ്തതും. ജയിലിൽ നിന്ന് ജീവനോടെ പുറത്തിറങ്ങിയാൽ കാണാമെന്ന വെല്ലുവിളി നടത്തിയാണ് അൻവർ ജയിലിലേക്ക് കടന്നത്. പിണറായിയുടെ മുസ്ലിം വിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നും അൻവർ അഭിപ്രായപ്പെട്ടിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ കൂടുതൽ രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടാകാനാണ് സാധ്യത.
മലപ്പുറത്ത് കട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിന്‍റെ നേതൃത്വത്തിൽ ഡി എം കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒതായിയിലുള്ള വീടിനു മുന്നിൽ വൻ പൊലീസ് സന്നാഹമെത്തിയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതി അൻവറാണ്.