രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ എത്തി

ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇസ്രയേലിൽ എത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം ഹ്രസ്വമായ ഒരു കൂടിക്കാഴ്ച നടത്തും. അതിനുശേഷം ഇരുവരും ഇസ്രായേൽ പാർലമെന്റായ കനെസെറ്റിലേക്ക് പ്രത്യേക സമ്മേളനത്തിനായി പോകും. ഈ സന്ദർശനത്തിലൂടെ ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരി എന്ന ചരിത്രനേട്ടം മോദി സ്വന്തമാക്കും.

സന്ദർശന വേളയിൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഔദ്യോഗിക ചർച്ചകൾ നടത്തുന്നതിനൊപ്പം ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിൻ്റെ പുരോഗതി മോദിയും നെതന്യാഹുവുമായുള്ള ചർച്ചയിൽ വിലയിരുത്തും. ശാസ്ത്രം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ജലപരിപാലനം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കൾ സംസാരിക്കും.

Prime Minister Narendra Modi arrives in Israel on two-day official visit

More Stories from this section

family-dental
witywide