ഖത്തർ എയർവേയ്‌സ്; പുറപ്പെടൽ സമയം ഷെഡ്യൂൾ ചെയ്തതിനേക്കാൾ നേരത്തെ

ഖത്തർ എയർവേയ്‌സ് പുറപ്പെടൽ സമയത്തിന് മാറ്റമുണ്ടാകുമെന്ന് യാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്. പുറപ്പെടൽ സമയം ഷെഡ്യൂൾ ചെയ്തതിനേക്കാൾ നേരത്തെയാക്കും. ആഗോള സർവീസ് ശൃംഖലയിലുടനീളമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും തടസ്സങ്ങൾ കുറയ്ക്കുന്നതിനുമായി ജൂൺ 22, ഞായറാഴ്ച മുതൽ സർവീസുകളിൽ മാറ്റം വരുത്തുന്നതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. ആഗോള വ്യോമയാന ശൃംഖലയുടെ സുരക്ഷ, വിശ്വാസ്യത, സൗകര്യം എന്നിവ ലക്ഷ്യമാക്കിയാണ് മാറ്റങ്ങൾ വരുത്തുന്നതെന്നും എയർവേയ്‌സിന്റെ വെബ്‌സൈറ്റിലെ യാത്രാ മുന്നറിയിപ്പിൽ വ്യക്തമാക്കി.

യാത്രക്കാർ യാത്ര ചെയ്യുന്നതിന് മുമ്പ് qatarairways.com വഴിയോ ഖത്തർ എയർവേയ്‌സ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുറപ്പെടൽ സമയം പരിശോധിക്കണമെന്ന് കമ്പനി അഭ്യർത്ഥിച്ചു. സുരക്ഷിതമായ വ്യോമപാതകൾ സംബന്ധിച്ച എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളും ഖത്തർ എയർവേയ്‌സ് പാലിക്കുന്നുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു.

More Stories from this section

family-dental
witywide