ട്രംപിനായി ഖത്തർ കാത്തുവെച്ചിട്ടുള്ള ആ വമ്പൻ സമ്മാനം! ലോകത്തെ ഞെട്ടിക്കാൻ ഖത്തർ രാജകുടുംബം, ട്രംപ് സ്വീകരിക്കുമോ?

ദോഹ: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് ഖത്തർ രാജകുടുംബം നൽകാൻ പോകുന്ന സമ്മാനം ചര്‍ച്ചയാകുന്നു. ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനമാണ് സമ്മാനമായി ഖത്തര്‍ രാജകുടുംബം നൽകുക എന്നാണ് റിപ്പോര്‍ട്ടുകൾ. ഇത് ട്രംപ് ഭരണകൂടം സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. ഒരു വിദേശ രാജ്യത്തിന്റെ ഭരണകൂടത്തിൽ നിന്ന് ഇതുവരെ ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വിലപ്പെട്ടതായിരിക്കും ഇത്. സമ്മാനമായി ലഭിക്കുന്ന ഈ ജെറ്റ് വിമാനം എയർഫോഴ്സ് വൺ ആയി ഉപയോ​ഗിക്കുമെന്നാണ് വിവരങ്ങൾ.

ട്രംപ് മിഡിൽ ഈസ്റ്റ് സന്ദർശനങ്ങൾക്ക് തുടക്കമിടാൻ പോവുകയാണ്. ഇതിന്റെ ഭാഗമായി ഖത്തറിൽ എത്തുമ്പോൾ ആയിരിക്കും സമ്മാനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുന്നതെന്ന് വിവരങ്ങൾ നൽകിയ ഉറവിടത്തെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. സമ്മാനത്തെ സംബന്ധിച്ചോ ഇത് നിയമ പ്രകാരമാണോ നൽകുന്നതെന്നോ എബിസി റിപ്പോർട്ടുകളോട് വൈറ്റ് ഹൗസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഖത്തരി എംബസിയും ഇതിൽ ഒന്നും പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide