ദോഹയിൽ ഇസ്രായേൽ ആക്രമണത്തിൽ രക്ഷപ്പെട്ട ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ; ഖത്തരി, ഈജിപ്ഷ്യൻ മധ്യസ്ഥർ കൂടിക്കാഴ്ച നടത്തി

കെയ്റോ: ഗാസയിലെ വെടിനിർത്തൽ കരാറിന്‍റെ പ്രധാന ചർച്ചകൾ ആരംഭിക്കുന്നതിന് മുന്നോടിയായി, ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുമായി ഖത്തരി, ഈജിപ്ഷ്യൻ മധ്യസ്ഥർ കൈറോയിൽ കൂടിക്കാഴ്ച നടത്തി. പ്രധാന ചർച്ചകൾക്ക് മുമ്പുള്ള തർക്കവിഷയങ്ങൾ പരിഹരിക്കാനാണ് ഈ കൂടിക്കാഴ്ച. ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് “ഇപ്പോൾ വിലയിരുത്തുന്നത് വളരെ നേരത്തെയാണ്” എന്ന് ചർച്ചകളെക്കുറിച്ച് അറിവുള്ള ഒരു വൃത്തം സിഎൻഎന്നിനോട് പറഞ്ഞു.

കഴിഞ്ഞ മാസം ദോഹയിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചപ്പോൾ അതിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഖലീൽ അൽ ഹയ്യ ഈജിപ്തിലേക്ക് നടത്തുന്ന ആദ്യ യാത്രയാണിത്. ഒരു മാസം മുമ്പ് ദോഹയിൽ വെച്ച് നടന്ന ഇസ്രായേൽ വധശ്രമത്തിന് ശേഷം ആദ്യമായാണ് അൽ ഹയ്യ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

ഇസ്രായേലിന്‍റെ ഭാഗത്ത് നിന്ന് മുതിർന്ന പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, പ്രധാന ചർച്ചക്കാരനും ഇസ്രായേലിന്‍റെ തന്ത്രപരമായ കാര്യങ്ങൾക്കുള്ള മന്ത്രിയുമായ റോൺ ഡെർമർ ശ്രദ്ധേയമായി ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. അദ്ദേഹം വിദൂരമായി ചർച്ചകളിൽ പങ്കെടുക്കുമെന്നും ഈ ആഴ്ച അവസാനം നേരിട്ട് ചേരുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ 20 ഇന വെടിനിർത്തൽ പദ്ധതി പ്രാബല്യത്തിൽ വരണമെങ്കിൽ, ഈജിപ്തിലെ ചെങ്കടൽ റിസോർട്ട് നഗരത്തിൽ നടക്കുന്ന ഈ കൂടിക്കാഴ്ച വിജയകരമാവേണ്ടതുണ്ട്.

More Stories from this section

family-dental
witywide