
ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിന്റെ പിറ്റേന്ന് ഇന്ത്യ ഭാഗമായ ചതുർരാഷ്ട്ര സഖ്യത്തിലെ (ക്വാഡ്) വിദേശകാര്യമന്ത്രിമാരുടെ യോഗം യുഎസിൽ നടന്നേക്കും. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നിവയാണ് ക്വാഡ് രാജ്യങ്ങൾ. കഴിഞ്ഞ വർഷം യുഎസിലായിരുന്നു ക്വാഡ് ഉച്ചകോടി. ഇക്കുറി ഇന്ത്യയിലായിരിക്കും.
നാളെയാണ് ട്രംപ് സ്ഥാനമേൽക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്നത്. ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ്, ജപ്പാൻ വിദേശകാര്യമന്ത്രി തകേഷി ഇവായ എന്നിവരും ചടങ്ങിനെത്തും.
ക്വാഡ് വിദേശകാര്യ മന്ത്രിമാർക്ക് പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ കാണാനുള്ള അവസരം ലഭിക്കും. ക്വാഡ് രാജ്യങ്ങൾക്കിടയിൽ, സുരക്ഷ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ തുടർച്ചയായ സഹകരണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ചർച്ചചെയ്യും.
Quad Foreign Ministers To Attend Donald Trump’s Swearing-In Ceremony