ട്രംപിന്റെ ‘ഡെഡ് ഇക്കോണമി’ പ്രയോഗത്തിന് പിന്തുണയേകി രാഹുൽ ഗാന്ധി; രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ മോദി നശിപ്പിച്ചു

ന്യൂഡൽഹി: ‘ഡെഡ് എക്കണോമി’ എന്നയുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രയോഗത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ മോദി നശിപ്പിച്ചുവെന്നും സമ്പദ് വ്യവസ്ഥയെ ഇങ്ങനെയാക്കിയത് മോദി സർക്കാരാണെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ട്രംപ് പറഞ്ഞത് ശരിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രിക്കും ഒഴികെ എല്ലാവർക്കും ഇക്കാര്യമറിയാം. പ്രസിഡൻ്റ് ട്രംപ് സത്യം പറഞ്ഞതിനെ താൻ പിന്തുണയ്ക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തിന്റെ ഇന്നത്തെ പ്രധാന വിഷയം ഈ സർക്കാർ നമ്മുടെ സമ്പദ് വ്യവസ്ഥയെയും പ്രതിരോധ മേഖലയേയും വിദേശനയത്തെയും നശിപ്പിച്ചുവെന്നതാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ നിശ്ചലമാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. അദാനിയെ സഹായിക്കാൻ ബിജെപി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു. അദാനിക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി മോദി പ്രവർത്തിക്കുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിൻ്റെ ആവർത്തിച്ചുള്ള ഓപ്പറേഷൻ സിന്ദൂറിൽ വെടിനിർത്തലിന് ഇടപെട്ടുവെന്ന പ്രസ്താവനയോട് കേന്ദ്രസർക്കാർ മൗനം പാലിക്കുന്നതിനെയും രാഹുൽ വിമർശിച്ചു. ഇക്കാര്യം പല തവണ ട്രംപ് അവകാശപ്പെട്ടു. അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ത‌ാൻ വെടിവെച്ചിട്ടെന്നും പറഞ്ഞു. ഇപ്പോൾ ഇന്ത്യയ്ക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മറുപടി നൽകാത്തതെന്നും എന്താണ് കാരണമെന്നും ആരാണ് മോദിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide