തനിക്കെതിരെ ഗൂഢാലോചനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ആരോപണങ്ങളിൽ രാഹുൽ തന്നെ മറുപടി പറയട്ടെയെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം

തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. എന്നാൽആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഷൻ ലഭിച്ച രാഹുലിന് പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല.

അതേസമയം, യൂത്ത് കോൺഗ്രസിൽ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചയിലാണ് നേതൃത്വം. അബിൻ വർക്കിയുടെ സ്വാഭാവിക നീതി വാദത്തിന് ബൈലോ ഉപയോഗിച്ചാണ് മറുപക്ഷം മറുപടി നൽകുന്നത്. സ്വാഭാവിക നീതി നടപ്പിലാക്കണമെന്നാണ് അബിൻ വർക്കിയുടെ ആവശ്യം. രാഹുൽ മാറിയ പശ്ചാത്തലത്തിൽ അബിൻ വർക്കി, അരിതാ ബാബു എന്നിവർക്കൊപ്പം ഒ.ജെ ജനീഷിനെയും അഭിമുഖത്തിന് വിളിക്കണമെന്നാണ് വാദം.

ബിനു ചുള്ളിയിലിന് പ്രായപരിധി കഴിഞ്ഞെന്നും ഒരു വിഭാഗം വാദത്തിൽ പ്രായപരിധി കഴിഞ്ഞിട്ടില്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. 1987 മെയ് 10 ന് ശേഷം ജനിച്ചവർക്ക് മാത്രമേ കമ്മിറ്റിയിൽ ഉൾപ്പെടാൻ കഴിയൂവെന്നാണ് ബൈലോ എന്നും പറഞ്ഞു.

More Stories from this section

family-dental
witywide