‘ബഹു മുഖ്യമന്ത്രി, അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാർ പ്രതിയല്ലായിരുന്നോ? സുജിത് പ്രതിയെന്ന പരാമർശത്തിൽ ചോദ്യങ്ങളുമായി വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ

ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു. കസ്റ്റഡി മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് 11 കേസുകളിലെ പ്രതിയായിരുന്നെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമർശത്തിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ വിമർശനം. രാഷ്ട്രീയ കേസുകൾ ഒരാളെ സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിക്കാനുള്ള മാനദണ്ഡമല്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഈ സർക്കാരിന്റെ കാലത്ത് നൂറിലധികം രാഷ്ട്രീയ കേസുകൾ എടുത്തിട്ടുണ്ടെന്നും അവ സമരങ്ങളുടെ ഭാഗമായി ഉണ്ടായതാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരും കേസുകളിൽ പ്രതികളായിരുന്നില്ലേ എന്ന ചോദ്യമുയർത്തിയാണ് രാഹുൽ രംഗത്തുവന്നത്. “അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ മന്ത്രിമാർ പ്രതികൾ അല്ലേ? ഭരണപക്ഷ എംഎൽഎമാർ പ്രതികൾ അല്ലേ? അവരെയൊക്കെ സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിക്കുമോ?” എന്ന് രാഹുൽ ചോദിച്ചു. രാഷ്ട്രീയ കേസുകൾ സ്വാഭാവികമാണെന്നും എന്നാൽ അവയെ അടിസ്ഥാനമാക്കി ആരെയും ക്രൂരമായി മർദ്ദിക്കുന്നത് ശരിയല്ലെന്നും രാഹുൽ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

ബഹു മുഖ്യമന്ത്രി,
പൊതുപ്രവർത്തകനും, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരിൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസ്സിൽ.
അത് രാഷ്ട്രീയ കേസുകളാണ്.
അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ.
ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ?
അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ?
അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ MLA മാർ പ്രതികൾ അല്ലേ?
അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ?

Also Read

More Stories from this section

family-dental
witywide