ഒടുവിൽ ചലച്ചിത്ര ലോകം കാത്തിരുന്ന ആ നിമിഷം എത്തുന്നു, 46 വർഷത്തിന് ശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്നു

ചലച്ചിത്ര പ്രേമികളെയും ആരാധകരെ ആവേശത്തിലാക്കുന്ന ആ വാർത്ത എത്തി. ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളായ രജനികാന്തും കമൽഹാസനും 46 വർഷത്തിന് ശേഷം ഒരു സിനിമയിൽ ഒന്നിക്കുന്നു. 1979-ൽ പുറത്തിറങ്ങിയ ‘ഗിരഫ്താർ’ എന്ന ഹിന്ദി ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യ പ്രോജക്ടാണ് ഇത്. കമൽഹാസൻ തന്നെയാണ് ഈ സുപ്രധാന സിനിമയെക്കുറിച്ചുള്ള വാർത്ത സ്ഥിരീകരിച്ചത്. പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ചിത്രം സംവിധാനം ചെയ്യുമെന്ന് സൂചനയുണ്ട്.

തങ്ങൾ ഒന്നിച്ചുള്ള സിനിമ വർഷങ്ങൾക്ക് മുൻപേ സംഭവിക്കേണ്ടതായിരുന്നു വെന്നും ഇപ്പോഴെങ്കിലും ഇത് യാഥാർഥ്യമാകുന്നത് ആവേശകരമാണെന്നും കമൽഹാസൻ പറഞ്ഞു. “ഞങ്ങൾക്കിടയിൽ ഒരിക്കലും മത്സരമുണ്ടായിരുന്നില്ല, ആരാധകരും മാധ്യമങ്ങളും ഉണ്ടാക്കിയ മത്സരം മാത്രമാണ് ഉണ്ടായിരുന്നത്” – കമൽ വ്യക്തമാക്കി. സിനിമാ വ്യവസായത്തിൽ ഈ കൂട്ടുകെട്ട് ഒരു അത്ഭുതമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രജനികാന്തിന്റെ ‘കൂലി’ എന്ന ലോകേഷ് കനകരാജ് ചിത്രം ഈയിടെ റിലീസ് ചെയ്തിരുന്നു, എന്നാൽ ഈ പുതിയ പ്രോജക്ട് ആരാധകർക്ക് ഇരട്ടി ആവേശം പകരുന്ന ഒന്നാണ്.

More Stories from this section

family-dental
witywide