
ഹ്യൂസ്റ്റൺ: ടെക്സസ് ഇന്റർനാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (ടിസാക്ക്) ഓഗസ്റ് 9 -നു സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിന്റെ കിക്ക് ഓഫും ചാരിറ്റി വിംഗിന്റെ ഉദ്ഘാടനവും ഇന്ത്യ ഫെസ്റ്റിവലിൽ പ്രമുഖ കോണഗ്രസ് നേതാവും പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല നിർവഹിച്ചു.
കോട്ടയം സിഎംഎസ് കോളജിലെ പാഠ്യ, കായിക, കലാരംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പെൺകുട്ടികളുടെ ഉപരിപഠനത്തിനു സഹായമെത്തിക്കുക എന്നതാണ് ചാരിറ്റി വിംഗിന്റെ പ്രഥമ പരിപാടി. സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു സൂസൻ ജോർജിന്റെ അഭ്യർത്ഥനയാണ് ഇത്തരമൊരു ചാരിറ്റി പ്രവർത്തനത്തിന് പ്രേരകമായത്.
ഹൂസ്റ്റണിലെ ടി.എസ്. എച്ച് സെന്ററിലാണ് പരിപാടി നടന്നത്.
Ramesh Chennithala kicked off the Tisak texas Tug of War competition