
ഷിക്കാഗോ: കേരളത്തില്‍ അധികാര മാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. യു.ഡി.എഫ് അധികാരത്തില്‍ വരണമെന്നും ജനങ്ങള്‍ താല്പര്യപ്പെടുന്നു. പക്ഷെ, കോണ്‍ഗ്രസില്‍ തുടരുന്ന വഴക്കാണ് ജനങ്ങളെ ആശങ്കയിലാക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് വഴക്കൊക്കെ അവസാനിപ്പിച്ച് ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. കോണ്‍ഗ്രസില്‍ ഐക്യം ശക്തിപ്പെടുത്താന്‍ താന്‍ തന്നെയാണ് മുന്‍കൈ എടുക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഷിക്കാഗോ ലീഡേഴ്സ് ക്ളബിന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തിയ മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്ന് ചെന്നിത്തല
യു.ഡി.എഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ എന്തു വിട്ടുവീഴ്ചക്കും താന്‍ തയ്യാറാണ്. കേരളത്തില്‍ അധികാരമാറ്റം ഉണ്ടാകണം. കൊവിഡ് കാലത്തെ കിറ്റ് വിതരണവും സര്‍ക്കാരിന്റെ ഇടപെടലുമൊക്കെ രണ്ടാം ഭരണത്തിന് പിണറായി വിജയന്‍ സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ട്.

കിറ്റ് വിതരണം ജനങ്ങളെ ഒരുപരിധിവരെ സ്വാധീനിച്ചു. എന്നാലിപ്പോള്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. യു.ഡി.എഫിനെ എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിന് വേണ്ടി എന്ത് വിട്ടുവീഴ്ചക്കും താന്‍ തയ്യാറാണ്. യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കാന്‍ വഴക്കുകളൊക്കെ അവസാനിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കളെല്ലാവരും ഇപ്പോള്‍ ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.


Ramesh Chennithala says he is ready to make any compromise to bring UDF to power















