
ഹൂസ്റ്റണ്‍: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവതരിപ്പിക്കുന്ന ‘ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റ് – 2025 ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.
മേയ് 24ന് നടക്കുന്ന ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഹൂസ്റ്റണില്‍ എത്തുമെന്ന് ഇന്ത്യ അമേരിക്കന്‍ ഫെസ്റ്റ് സംഘാടകനും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാനുമായ ജെയിംസ് കൂടല്‍ അറിയിച്ചു.
വര്‍ണ്ണാഭമായ പരിപാടികളും മനോഹരമായ കാഴ്ചകളും ഷാന്‍ റഹ്‌മാന്‍ നയിക്കുന്ന സംഗീത പരിപാടിയുമുള്‍പ്പെടെ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറും.