”ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ബലാത്സംഗവും അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും വര്‍ധിച്ചുവരുന്നു” സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം! യുഎസിന്റെ യാത്രാ നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാട്ടി പൗരന്മാര്‍ക്ക് യുഎസിന്റെ അതീവ ജാഗ്രതാ നിര്‍ദേശം. സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് യുഎസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ചില ഇടങ്ങളില്‍ ബലാത്സംഗവും അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവുമടക്കം വര്‍ധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമാണ് ‘ലെവല്‍ 2’ നിര്‍ദേശത്തിലുള്ളത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.

ഒഡീഷ, ഛത്തീസ്ഗഡ്, ബംഗാള്‍ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേകാനുമതി നിര്‍ബന്ധമാക്കി. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സാറ്റലൈറ്റ് ഫോണോ ജിപിഎസ് ഉപകരണമോ കൈവശം വയ്ക്കുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്നും 200,00 ഡോളര്‍ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ ലഭിക്കാം. ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍”. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

Also Read

More Stories from this section

family-dental
witywide