
മലപ്പുറം: പ്രശസ്ത റാപ്പര്‍ ഡബ്‌സിയെ പൊലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് ഫാസില്‍ എന്നാണ് യഥാര്‍ഥ പേര്. കടം നല്‍കിയ പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്‌സിക്കെതിരെ ലഭിച്ച പരാതി.
ഇയാള്‍ക്കൊപ്പം മൂന്നു സുഹൃത്തുക്കളും പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരെ ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.