റെജി വർഗീസിനെ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മലയാളി അസ്സോസിയേഷൻ ഓഫ് സ്റ്റാറ്റൻഐലൻഡ് നാമനിർദ്ദേശം ചെയ്തു

അലക്സ് തോമസ്

ന്യൂയോര്‍ക്ക്:  പ്രവർത്തന മികവ് മുഖമുദ്രയായ  റെജി വര്‍ഗീസിനെ ഫൊക്കാന  നാഷണൽ കമ്മറ്റിയിലേക്ക് മലയാളി അസ്സോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് നാമ  നിർദേശം ചെയ്തു

മൂന്നു പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ മലയാളി സമൂഹ്യ, സാംസ്‌കാരിക, സാമുദായിക മേഖലകളിലെ സജീവ സാന്നിധ്യമായ റെജി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ട്.

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ വിവിധ പദവികളില്‍ റെജി വര്‍ഗീസ് തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.

സാമൂഹ്യ പ്രവര്‍ത്തനത്തോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തും, ആദ്ധ്യാത്മിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള റെജി, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.   ഏറ്റവും മനോഹരമായ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ നിര്‍മ്മാണ വേളയില്‍ ഉടനീളം കര്‍മനിരതമായി പ്രവര്‍ത്തിച്ച ബില്‍ഡിംഗ് കമ്മിറ്റി ട്രഷററായിരുന്നു.

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദധാരിയായ അദ്ദേഹം പല വ്യവസായങ്ങളുടേയും ഉടമയാണ്. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായ റെജി കുടുംബ സമേതം  സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്നു.

റെജി വര്‍ഗീസിന്റെ സ്ഥാനാർത്ഥിത്വം  ഫൊക്കാന എന്ന മഹത്തായ സംഘടനയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്ന്  പ്രസിഡൻഡ് ജേക്കമ്പ് ജോസഫ് സെക്രട്ടറി അലക്സ് തോമസ് ട്രഷറാർ ജോസ് വർഗ്ഗീസ് എന്നിവർ അഭിപ്രായപെട്ടു

Reji Varghese nominated to the FOKANA National Committee

More Stories from this section

family-dental
witywide