ബെവ്‌കോ ഔട്ട്ലെറ്റില്‍ 10 വയസുകാരിയെ വരിനിര്‍ത്തി ബന്ധു; അന്വേഷണം തുടങ്ങി തൃത്താല പൊലീസ്

പാലക്കാട്: ബവ്‌കോ ഔട്ട്ലെറ്റില്‍ പെണ്‍കുട്ടിയെ ബന്ധു വരിനിര്‍ത്തിയതായി ആരോപണം. പാലക്കാട് പട്ടാമ്പി – തൃത്താല റോഡിലെ കരിമ്പനക്കടവിലെ ഔട്ട്ലെറ്റിലാണ് സംഭവം. പത്തുവയസു തോന്നിക്കുന്ന പെണ്‍കുട്ടിയെയാണ് ബന്ധു മദ്യംവാങ്ങാനെത്തിയവരുടെ വരിയില്‍ നിര്‍ത്തിയത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വരിയിലുള്ള മറ്റ്ചിലര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

ക്യൂവില്‍ നില്‍ക്കുന്നവര്‍ ഇതു ചോദ്യം ചെയ്‌തെങ്കിലും പെണ്‍കുട്ടിയെ വരിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ ബന്ധു തയ്യാറായില്ലെന്നും ആരോപണമുണ്ട്. വിഡിയോ കേന്ദ്രീകരിച്ച് തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide