സെൻസസ്സിൽ മതം ‘ഹിന്ദു’വായി രേഖപ്പെടുത്തണം: VHP പ്രസിഡന്റ് അലോക് കുമാർ

ന്യൂഡൽഹി: വരുന്ന സെൻസസ് സർവേയിൽ എല്ലാവരും മതമായി ‘ഹിന്ദു’ എന്ന് എഴുതണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (VHP) ആവശ്യപ്പെട്ടു. ചില സമൂഹങ്ങൾ സ്വന്തം മതം മാറ്റാൻ ശ്രമിക്കുന്നതിനാൽ സമൂഹത്തെ വിഭജിക്കുന്ന നീക്കമാണിത് എന്ന് വി എച്ച്പി പ്രസിഡന്റ് അലോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിലെ ലിംഗായത്, സർണ, ചില ജാടവ് വിഭാഗങ്ങൾ, SC–ST വിഭാഗങ്ങൾ എന്നിവരിൽ “ഹിന്ദു അല്ല” എന്ന പ്രചാരണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാം എല്ലാവരും ഹിന്ദുക്കളാണ്, അതിൽ അഭിമാനവും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2027 ലെ സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ആദ്യത്തേത് 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ വീടുകളുടെ പട്ടികപ്പെടുത്തലും ഭവന സെൻസസും രണ്ടാമത്തേത് 2027 ഫെബ്രുവരിയിൽ ജനസംഖ്യാ കണക്കെടുപ്പും. 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യ ഘട്ടം സംസ്ഥാന സർക്കാരുകളുടെ സൗകര്യാർത്ഥം 30 ദിവസത്തിനുള്ളിൽ നടത്തും. വി.എച്ച്.പി മാർഗ്ഗദർശക മണ്ഡൽ യോഗത്തിൽ മത തിരിച്ചറിയൽ വിഷയവും ചർച്ചയായെന്നും അദ്ദേഹം പറഞ്ഞു.

2011 സെൻസസിൽ 82 ചെറിയ മതവിഭാഗങ്ങൾ ‘Other Religions and Persuasions’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. സർണ മതത്തെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന് 2020-ൽ ജാർഖണ്ഡ് അസംബ്ലി പാസാക്കിയിരുന്നു. യോഗത്തിൽ “ജിഹാദി മനോഭാവം” ലോകശാന്തിക്ക് ഭീഷണിയാണെന്നും, മത പദവിയുടെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും അലോക് കുമാർ പറഞ്ഞു. മതസ്വാതന്ത്ര്യ നിയമം രാജ്യത്ത് മുഴുവൻ നടപ്പാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാർ യോഗത്തിൽ പങ്കെടുത്തു.

Religion should be recorded as ‘Hindu’ in the census: VHP President Alok Kumar

More Stories from this section

family-dental
witywide