ട്രംപിൻ്റെ കൂട്ട നാടുകടത്തൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ

വാഷിംങ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പുതിയ നാടുകടത്തൽ നയം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള നയം സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഒപ്പം  തൊഴിൽ നഷ്‌ടം, ഉൽപാദനക്കുറവ്, നികുതി വരുമാനത്തിലെ ഇടിവ്, വിലക്കയറ്റം എന്നിവ രാജ്യം നേരിടേണ്ടി വരുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിലിന്റെ കണക്കനുസരിച്ച്, ഓരോ വർഷവും ഒരു ലക്ഷം പേരെ നാടുകടത്തിയാൽ ഒരു ദശാബ്ദത്തിനുള്ളിൽ യുഎസ് ജിഡിപിയിൽ $1.1 ട്രില്യൻ മുതൽ $1.7 ട്രില്യൻ വരെ നഷ്‌ടം സംഭവിക്കും. ഇത് 2007-09 ലെ സാമ്പത്തിക മാന്ദ്യകാലത്തെക്കാൾ വലിയ തകർച്ചയായിരിക്കുമെന്നാണ് പറയുന്നത്. രാജ്യത്തെ  നിർമാണം, കൃഷി, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ നിർണായകമായ ജോലികൾ എല്ലാം ചെ യ്യുന്നത് കുടിയേറ്റക്കാരാണ് . ഇവരെ പുറത്താക്കുമ്പോൾ ഈ മേഖലകളിൽ വലിയ തൊഴിൽ ക്ഷാമമുണ്ടാക്കും. കൂടാതെ 5 ലക്ഷം കുടിയേറ്റ തൊഴിലാളികളെ പുറത്താക്കുമ്പോൾ ഏകദേശം 44,000 അമേരിക്കൻ പൗരന്മാർക്കും തൊഴിൽ നഷ്ടപ്പെടുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

2022ൽ അനധികൃത കുടിയേറ്റക്കാർ $46.8 ബില്യൻ ഫെഡറൽ നികുതിയായും $29.3 ബില്യൻ സംസ്ഥാന, പ്രാദേശിക നികുതിയായും അടച്ചുവെന്ന് അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു. ഈ വരുമാനം ഇല്ലാതാകുന്നത് സർക്കാരിന് വലിയ സാമ്പത്തിക ഭാരമാകും. തൊഴിൽ ശക്തിയിലെ കുറവ് ഉൽപാദനം കുറയ്ക്കുകയും സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർധിപ്പിക്കുകയും ചെയ്യും. 8.3 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയാൽ 2028ഓടെ വിലകൾ 9.1% വരെ വർദ്ധിച്ചേക്കാം എന്നാണ് പീറ്റർസൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷനൽ ഇക്കണോമിക്സ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide