ക്രിസ്ത്യന്‍ രാജ്യത്ത് ഹിന്ദു ദൈവത്തിന്റെ പ്രതിമ എന്തിന്? ടെക്‌സസിലുള്ള ഹനുമാന്‍ പ്രതിമയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ നേതാവ്

വാഷിങ്ടന്‍ : ടെക്‌സസിലുള്ള ഹനുമാന്‍ പ്രതിമയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ നേതാവ് അലക്‌സാണ്ടര്‍ ഡങ്കന്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ക്രിസ്ത്യന്‍ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നത് എന്തിനാണെന്നാണ് ഡങ്കന്റെ ചോദ്യം. സ്റ്റാച്യു ഓഫ് യൂണിയനെന്ന 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയ്‌ക്കെതിരെയാണ് അലക്‌സാണ്ടര്‍ ഡങ്കന്‍ തന്റെ എതിര്‍പ്പ് പരസ്യമാക്കിയത്. യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിയന്‍.

”എന്തിനാണ് നമ്മള്‍ ടെക്‌സസില്‍ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നത് ? നമ്മള്‍ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാണ്”- ഡങ്കന്‍ എക്‌സില്‍ കുറിച്ചു. പ്രതിമയുടെ വിഡിയോ ഉള്‍പ്പെടെ പങ്കുവെച്ചാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

യുഎസിന്റെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി ഡങ്കന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനും ചോദ്യങ്ങളുമായി രംഗത്തെത്തി. എക്‌സിലെ ഒരു പോസ്റ്റില്‍ നിങ്ങളുടെ പാര്‍ട്ടിയുടെ സെനറ്റ് സ്ഥാനാര്‍ഥിയെ നിങ്ങള്‍ അച്ചടക്കം പഠിപ്പിക്കുമോ എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ടാഗ് ചെയ്ത ഒരു പോസ്റ്റിലൂടെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ചോദിച്ചു.

More Stories from this section

family-dental
witywide