
ഷാജി രാമപുരം
ഡാലസ്: മാർത്തോമ്മ സഭയുടെ ക്രമീകരണപ്രകാരം അടുത്ത മൂന്ന് വർഷത്തേക്ക് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ.എബ്രഹാം വി. സാംസൺ, ഡാലസ് പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ.റോബിൻ വർഗീസ് എന്നീ വൈദികർക്കും അവരുടെ കുടുംബത്തിനും ഡാലസ് ഡി എഫ് ഡബ്ല്യൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.
ഡാലസ് ക്രോസ് വേ മാർത്തോമ്മ ഇടവക വികാരി റവ. എബ്രഹാം കുരുവിള, ഡാലസിലെ വിവിധ മാർത്തോമ്മ ഇടവകളിലെ അൽമായ നേതാക്കളായ പി.ടി മാത്യു, അറ്റോർണി ലാൽ വർഗീസ്, ഈശോ മാളിയേക്കൾ, സിസിൽ ചെറിയാൻ, നിതിൻ തൈമുറിയിൽ, ഫിലിപ്പ് മാത്യു, ഡോ.സാം ജോയ്, മനോജ് വർഗീസ്, ജേക്കബ് ജോർജ്, മാത്യു ജോർജ്, സജി ജോർജ്, തോമസ് കെ.ജോർജ്, ആഡം മാത്യു, ഷിബു തോമസ് പുല്ലംപള്ളിൽ, എലീസ ആൻഡ്രൂസ്, ജിനു എന്നിവരുടെ നേതൃത്വത്തിൽ അനേക സഭാ പ്രതിനിധികൾ സ്വീകരിക്കുവാൻ എയർപോർട്ടിൽ എത്തിയിരുന്നു.
Rev. Abraham V. Samson and Rev. Robin Varghese receive a warm welcome in Dallas