റിവർസ്റ്റോൺ ഒരുമ പിക്‌നിക്ക് ആവേശോജ്ജലമായി സമാപിച്ചു

ജീമോൻ റാന്നി  

ഹൂസ്റ്റൺ: ഔവർ റിവർസ്റ്റോൺ യുണ്ണെറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) സ്‌പ്രിംഗ് പിക്നിക്ക് പ്രകൃതി മനോഹരമായ കിറ്റി ഹോളോ പാർക്കിൽ വ്യത്യസ്തമായ സ്പോർട്ട്സ്, ഗയിംസ്, കൾച്ചറൽ പ്രോഗ്രം എന്നിവയോട് കൂടി നടത്തപ്പെട്ടു.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ആവേശത്തോടെ മൽസരിച്ച് പിക്നിക്ക് ഉല്ലാസ പ്രദമാക്കി.

കേരളാ സ്റ്റൈൽ ബ്രേക്ക് ഫാസ്റ്റ്, ഇടവേളകളിലെ ലൈവ് ഓംലെറ്റ്, സമ്പാരം,ലമണേഡ്,ഡോണറ്റ്സ് എന്നിവയും വെസ്റ്റേൺ സ്റ്റെൽ ലഞ്ചും രുചിയോട് കൂടി കുടുംബാഗങ്ങൾ ആസ്വദിച്ചു.

സമാപന സമ്മേളനത്തിൽ ഒരുമ പ്രസിഡൻറ്റ് ജിൻസ് മാത്യു അധ്യക്ഷത വഹിച്ചു.
ജഡ്ജ് ജൂലി മാത്യു മൽസര വിജയികൾക്ക് ട്രോഫി നൽകി.പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ജോസ് തൈപ്പറമ്പിൽ, വൈസ് പ്രസിഡൻ്റ് റീനാ വർഗീസ്,ട്രഷറർ നവിൻ ഫ്രാൻസിസ്,മേരി ജേക്കബ്, വിനോയി സിറിയേക്ക് റോബി ജേക്കബ്, സെലിൻ ബാബു,എന്നിവർ പ്രസംഗിച്ചു.

വിവിധ കമ്മിറ്റി കോഓർഡിനേറ്റാഴ്സായ ജിജി പോൾ, സീനാ അഷറഫ്,സോണി പാപ്പച്ചൻ, ആൻറ്റു വെളിയെത്ത്,അമൃതാ സെബാസ്റ്റ്യൻ,ജോബി ജോസ്,മാത്യു ചെറിയാൻ,ഷാജി വർഗീസ്,രഞ്ചു സെബാറ്റ്യൻ എന്നിവർ നേതൃത്വം നൽകി.

ചിത്രങ്ങൾ: ജിൻസ് മാത്യു റാന്നി

Riverstone Oruma picnic

More Stories from this section

family-dental
witywide