നിയമസഭയ്ക്കുള്ളിലെ റമ്മി കളി : മഹാരാഷ്ട്ര മന്ത്രിയെ കൃഷി വകുപ്പില്‍ നിന്ന് കായിക വകുപ്പിലേക്ക് മാറ്റി

മുംബൈ: മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളില്‍ മന്ത്രി മണിക്‌റാവു കൊക്കാട്ടെ മൊബൈലില്‍ റമ്മി ഗെയിം കളിച്ചതില്‍ നടപടിയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മണിക് റാവുവിന്റെ വീഡിയോ വൈറലാകുകയും സംഭവം വന്‍ വിവാദമാകുകയും ചെയിതിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.

മന്ത്രിയെ കൃഷി വകുപ്പില്‍ നിന്ന് കായിക യുവജനക്ഷേമ വകുപ്പിലേക്കാണ് മാറ്റിയത്.
മന്ത്രി മൊബൈലില്‍ ഗെയിം കളിക്കുന്ന വിഡിയോ എന്‍സിപി എംഎല്‍എ രോഹിത് പവാറാണ് പുറത്തുവിട്ടത്. മന്ത്രിക്ക് മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഗെയിം കളിക്കാന്‍ സമയം കിട്ടുന്നുവെന്ന് പരിഹസിച്ചായിരുന്നു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

More Stories from this section

family-dental
witywide