‘ബൈഡൻ്റെ ബലഹീനത കാരണം റഷ്യ യുക്രെയ്‌നെ ആക്രമിച്ചു, ഹമാസ് ഇസ്രായേലിനെ ആക്രമിച്ചു; ഒബാമ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരൻ…’ എല്ലാം വൈറ്റ് ഹൌസിൽ ഫലകങ്ങളായി തൂക്കി ട്രംപ്

വാഷിംഗ്ടൺ: തൻ്റെ മുൻഗാമികളായ ബൈഡനെയും ഒബാമയെയും പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായ ഫലകങ്ങൾ ഇവരുടെ ചിത്രങ്ങൾക്കൊപ്പം വൈറ്റ് ഹൗസ് കൊളോണേഡിൽ സ്ഥാപിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രംപിന് കീഴിൽ വിവാദപരമായ നിരവധി മാറ്റങ്ങൾക്ക് വൈറ്റ് ഹൗസ് വിധേയമാകുന്നതിനിടെയാണ് ഈ പുതിയ അടിസ്ഥാനരഹിതമായ കൂട്ടിച്ചേർക്കലുകൾ ചർച്ചയാകുന്നത്.

പ്രസിഡന്റ് “പ്രസിഡൻഷ്യൽ വാക്ക് ഓഫ് ഫെയിം” എന്ന് വിശേഷിപ്പിച്ച ഈ ഫലകങ്ങൾ ട്രംപ് സ്വയം എഴുതിയതായാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. വെസ്റ്റ് വിംഗ് കൊളോണേഡിലെ ഒരു പോർട്രെയ്റ്റ് ഗാലറി പുതുതായി കൂട്ടിച്ചേർക്കുകയും മുൻ കമാൻഡർമാരുടെ സേവനകാലത്തെക്കുറിച്ച് പരസ്യമായി രാഷ്ട്രീയമായി മോശമായി ചിത്രീകരിക്കുകയും ചെയ്യുകയാണ് ട്രംപ്.

ബൈഡന്റെ ചിത്രത്തിന് കീഴിൽ, “ഉറങ്ങുന്ന ജോ ബൈഡൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായിരുന്നു”എന്നടക്കമുള്ള അവകാശവാദങ്ങൾ ഉൾപ്പെടുന്നു. “അമേരിക്കയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അഴിമതി നിറഞ്ഞ തിരഞ്ഞെടുപ്പിന്റെ ഫലമായി അദ്ദേഹം അധികാരമേറ്റെടുത്തുവെന്നും, നമ്മുടെ രാഷ്ട്രത്തെ നാശത്തിന്റെ വക്കിലെത്തിച്ച അഭൂതപൂർവമായ ദുരന്തങ്ങളുടെ ഒരു പരമ്പരയ്ക്ക് ബൈഡൻ മേൽനോട്ടം വഹിച്ചു” എന്നും അതിൽ കൂട്ടിച്ചേർത്തു. ബൈഡന്റെ സാമ്പത്തിക റെക്കോർഡ്, കാലാവസ്ഥ, കുടിയേറ്റം, വിദേശനയങ്ങൾ എന്നിവയ്‌ക്കെതിരെയും ട്രംപ് വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമിച്ചു, അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേനയെ പിൻവലിച്ചതിനെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവങ്ങളിൽ ഒന്നായാണ് ട്രംപ് വിശേഷിപ്പിച്ചത്. ബൈഡന്റെ “ബലഹീനത” കാരണം റഷ്യ യുക്രെയ്‌നെ ആക്രമിച്ചുവെന്നും “ഹമാസ് തീവ്രവാദികൾ ഒക്ടോബർ 7-ന് ഇസ്രായേലിനെതിരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു എന്നും ട്രംപ് കടന്നാക്രമിച്ചു. ബൈഡന്റെ “കടുത്ത മാനസിക തകർച്ചയെക്കുറിച്ചടക്കം വിമർശനങ്ങൾ ട്രംപ് കുറിച്ചുവെച്ചിട്ടുണ്ട്.

ഒബാമയുടെ ചിത്രത്തിനു താഴെ, “ആദ്യത്തെ കറുത്തവർഗക്കാരനായ പ്രസിഡന്റ് ബരാക് ഹുസൈൻ ഒബാമ , ഒരു കമ്മ്യൂണിറ്റി സംഘാടകനാണെന്നും, ഇല്ലിനോയിയിൽ നിന്നുള്ള സെനറ്ററായിരുന്നുവെന്നും, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ വ്യക്തികളിൽ ഒരാളായിരുന്നു” എന്നുമാണ് വിമർശനം. 2016 ലെ ഡോണൾഡ് ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് ചാരപ്പണി നടത്തിയെന്നും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം രാഷ്ട്രീയ അഴിമതിക്ക് നേതൃത്വം നൽകിയെന്നും,” ഒബാമയുടെ ഫലകത്തിൽ ട്രംപ് കുറിച്ചു.

ട്രംപിനോട് പരാജയപ്പെട്ട മുൻ സ്റ്റേറ്റ് സെക്രട്ടറിയും 2016 ലെ ഡെമോക്രാറ്റിക് നോമിനിയുമായ ഹിലരി ക്ലിന്റണെക്കുറിച്ചും ചില പരാമർശങ്ങൾ ട്രംപ് നടത്തിയിട്ടുണ്ട്.

അതേസമയം, ഫലകത്തെക്കുറിച്ച് ഒബാമയോ ബൈഡനോ ബിൽ ക്ലിന്റണോ പ്രതികരിച്ചിട്ടില്ല.

‘Russia attacked Ukraine, Hamas attacked Israel because of Biden’s weakness, Trump hung plaques in the White House.

More Stories from this section

family-dental
witywide